യുഐഡിഎഐ: നിലേക്കനി ചുമതലയേറ്റു
ദില്ലി: ഇന്‍ഫോസിസിന്റെ സ്ഥാപകന്‍മാരില്‍ ഒരാളായ നന്ദന്‍ നിലേക്കേനി യൂണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടെ മേധാവിയായി ചുമതലയേറ്റു. ആദ്യഘട്ടത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ 12-18 മാസത്തിനുള്ളില്‍ നല്‌കാന്‍ കഴിയുമെന്നും ചുമതലയേറ്റെടുത്തു കൊണ്ട് നിലേക്കനി പറഞ്ഞു. പ്രധാന മന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രത്യേക താത്‌പര്യപ്രകാരമാണ് നിലേക്കനിയെ ഈ ബൃഹത് പദ്ധതിയുടെ ചെയര്‍മാനായി നിയമിച്ചത്.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണെന്നും പ്രത്യേകിച്ച് ദരിദ്രര്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാകുമെന്നും നിലേക്കനി പറഞ്ഞു. ഭാവിയില്‍ സര്‍ക്കാരില്‍ നിന്നുള്ള എല്ലാ സബ്‌സിഡികളും മറ്റു ആനുകൂല്യങ്ങളും ഈ തിരിച്ചറിയല്‍ കാര്‍ഡിന്റെ സഹായത്തോടെയായിരിക്കും വിതരണം ചെയ്യുക.
റേഷന്‍ മണ്ണെണ്ണ ലഭിയ്‌ക്കുന്നതിനും ഗ്യാസ് കണക്ഷന്‍ ലഭിയ്‌ക്കുന്നതിനും പുറമെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധം പുലര്‍ത്തുമ്പോഴും ഈ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം.
മുംബൈ ആക്രമണത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന പദ്ധതി. യുഐഡിഎഐയുടെ സിഇഒയായി ഐഎഎസ് ഉദ്യോഗസ്ഥന്‍ രാം സേവക് ശര്‍മയെ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 13നാണ് നിലേകനി നിയമിക്കപ്പെട്ടത്.












Click it and Unblock the Notifications