സുരേഷിനെ തിരിച്ചെടുക്കുന്നതിനെതിരെ സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആക്ഷേപം ഉന്നയിച്ച സസ്‌പെന്‍ഷനില്‍ കഴിയുന്ന കെ സുരേഷ് കുമാറിനെ തിരിച്ചെടുക്കാനുള്ള നീക്കം മരവിപ്പിയ്‌ക്കണമെന്ന് സിപിഎം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് നല്‌കി. ഇതേ തുടര്‍ന്ന് തിരിച്ചെടുക്കല്‍ സംബന്ധിച്ച് ഉത്തരവ് തത്‌കാലം ഇറക്കേണ്ടെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയ്‌ക്ക് നിര്‍ദ്ദേശം നല്‌കി. സംസ്ഥാന ഗ്രാമീണ കാര്‍ഷിക സഹകരണ ബാങ്ക് എംഡിയായിരുന്ന ഇദ്ദേഹം ഏഴു മാസമായി സസ്‌പെന്‍ഷനില്‍ കഴിയുകയാണ്.
കെ സുരേഷ് കുമാറിനെ തിരിച്ചെടുക്കാനുളള നീക്കം മരവിപ്പിക്കണമെന്ന് സിപിഎം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് തിരിച്ചെടുക്കല്‍ സംബന്ധിച്ച ഉത്തരവ് തല്‍ക്കാലം ഇറക്കേണ്ടെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വിശ്വസ്‌തനും മൂന്നാര്‍ ദൗത്യസംഘത്തലവനുമായിരുന്ന കെ സുരേഷ് കുമാര്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഇദ്ദേഹത്തിനെതിരായ ശിക്ഷാനടപടി അവസാനിപ്പിച്ചു സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാമെന്നും ചീഫ് സെക്രട്ടറി വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
റിപ്പോര്‍ട്ട് അംഗീകരിച്ച മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിക്ക് അതു മടക്കിനല്‍കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം മരവിപ്പിക്കാന്‍ സിപിഎം നേതൃത്വം മുഖ്യമന്ത്രിയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയത്. പിബി അച്ചടക്ക നടപടിയ്‌ക്ക് ശേഷം നല്ല പിള്ളയായി കഴിയുന്ന മുഖ്യമന്ത്രി പാര്‍ട്ടി നിര്‍ദ്ദേശം കൈയ്യോടെ അനുസരിയ്‌ക്കുകയായിരുന്നു.
വിഎസ് അച്യുതാനന്ദന്റെ വിശ്വസ്‌തനായിരുന്ന സുരേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് സിപിഎമ്മിന്റെ കണ്ണിലെ കരടായത്.












Click it and Unblock the Notifications