13കാരിയെ അച്ഛനും രണ്ടാനച്ഛനും പീഡിപ്പിച്ചു
മീനങ്ങാടി: ബത്തേരിയ്‌ക്കടുത്തുള്ള കടമാന്‍ ചിറയില്‍ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ അച്ഛനും രണ്ടാനച്ഛനും പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ അച്ഛനായ ദിനേശന്‍, അമ്മയുടെ രണ്ടാം ഭര്‍ത്താവായ ശേഖരന്‍ കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി.
2006 മുതല്‍ 2009 ജൂലൈ വരെ ഇവര്‍ രണ്ടു പേരും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്.
പീഡിപ്പിച്ച കാര്യം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു. ബത്തേരി സിഐയ്‌ക്കാണ് അന്വേഷണ ചുമതല. ശേഖരന്‍ കുട്ടിയ്‌ക്കെതിരെയുള്ള കേസ് മീനങ്ങാടി പൊലീസിന്റെ പരിധിയില്‍പ്പെട്ടതിനാല്‍ കേസ് മീനങ്ങാടി പൊലീസിന് കൈമാറും.












Click it and Unblock the Notifications