കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ്‌ കലാമിനെ വഴിതെറ്റിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെവരെ വഴിതെറ്റിച്ച കേരള പൊലീസിന്റെ കിരീടത്തില്‍ വീണ്ടുമൊരു വഴിതെറ്റിക്കലിന്റെ തൂവല്‍. ഇത്തവണ മുന്‍രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെയാണ്‌ കേരള പൊലീസ്‌ വഴിതെറ്റിച്ചത്‌.

പൊലീസ്‌ വാഹനവ്യൂഹത്തിന്‌ വഴിതെറ്റിയതിനെത്തുടര്‍ന്ന്‌ ഉത്‌ഘാടനത്തിനെത്തിയ ആശുപത്രിയുടെ വളപ്പില്‍ സുരക്ഷാ വലയങ്ങളില്ലാതെ കലാമിന്‌ അരകിലോമീറ്ററോളം നടക്കേണ്ടിവന്നു. ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ പിഇടി സിടി സ്‌കാന്‍ ഉത്‌ഘാനടത്തിനെത്തിയതായിരുന്നു കലാം.

മൂന്നാം നിലയിലുള്ള കണ്‍വെന്‍ഷന്‍ ഹാളിലായിരുന്നു ചടങ്ങ്‌. ഒന്നാം നിലയിലെത്തിയ മോളികുലാര്‍ റിസര്‍ച്ച്‌ സെന്ററിലെ ശാസ്‌ത്രപ്രദര്‍ശനം കണ്ടശേഷം കലാം പിഇടി സിടി സ്‌കാന്‍ ഉപകരണം കാണാന്‍ വാഹനവ്യൂഹത്തില്‍ത്തന്നെ മുഖ്യകെട്ടിടത്തിന്റെ പ്രവേശന കവാടത്തിലെത്തി. യന്ത്രം കണ്ടശേഷം മറ്റൊരു കവാടത്തിലൂടെ പുറത്തുവന്ന കലാം കാത്തുനിന്നിട്ടും വാഹനമെത്തിയില്ല.

വാഹനം കാണാഞ്ഞ്‌ നടക്കാന്‍ തുടങ്ങിയ അദ്ദേഹത്തോട്‌ വണ്ടി ഇപ്പോള്‍ വരുമെന്ന്‌ പൊലിസുകാര്‍ പറയുന്നുണ്ടായിരുന്നു. ഇതുകേട്ട്‌ പലതവണ ശങ്കിച്ചുനിന്നെങ്കിലും പിന്നീട്‌ അദ്ദേഹം നടക്കാന്‍ തുടങ്ങുകയായിരുന്നു. ഇതിനിടെ ഒപ്പമുണ്ടായിരുന്നവരോട്‌ എയര്‍പോര്‍ട്ട്‌ വരെ നടക്കേണ്ടിവരുമോയെന്ന്‌ തമാശയായി ചോദിച്ചു.

തമിഴിലായിരുന്നു കലാമിന്റെ സംസാരം. ഇതിനിടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെ ഒരു സ്വകാര്യവാഹനത്തിലെത്തി വാഹനങ്ങള്‍ മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്നിട്ടും ഏറെ സമയം കഴിഞ്ഞാണ്‌ വാഹനവ്യൂഹം നിങ്ങിത്തുടങ്ങിയത്‌.

വാഹനവ്യൂഹം ആശുപത്രിയെ വലംവച്ച്‌ മുഖ്യകവാടത്തിനരികെയെത്തിയപ്പോള്‍ നടന്നുനീങ്ങിയ കലാം ജനങ്ങള്‍ക്ക്‌ നടുവിലായിരുന്നു. വാഹനമെത്തിയതോടെ ചുറ്റിനിന്നവരെ തള്ളിമാറ്റി പൊലീസ്‌ കലാമിന്‌ വഴിയൊരുക്കി. അസിസ്റ്റന്റ്‌ കമ്മീഷണര്‍ സുനില്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘത്തിനായിരുന്നു കലാമിന്റെ സുരക്ഷാ ചുമതല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X