പോപ്പുലര്‍ ഫ്രണ്ട്-ഡിഫി മാര്‍ച്ചുകള്‍ നിരോധിച്ചു
കണ്ണൂര്‍: ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്താനിരുന്ന ഫ്രീഡം പരേഡിനും ഡിവൈഎഫ്‌ഐ നടത്താനിരുന്ന മാര്‍ച്ചിനും കണ്ണൂര്‍ ഐജി ടോമിന്‍ തച്ചങ്കരി അനുമതി നിഷേധിച്ചു.
ഇരു സംഘടനകള്‍ക്കും അന്നേദിവസം സമ്മേളനങ്ങള്‍ നടത്താവുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കണ്ണൂരില്‍ മാര്‍ച്ചു നടത്തുന്നത് ക്രമസമാധാനത്തെ ബാധിക്കുമെന്ന ഉപദേശമാണ് ലഭിച്ചിരിക്കുന്നതെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. കണ്ണൂര്‍ പോലുളള സ്ഥലത്ത് അമ്പതിനായിരത്തോളം പേര്‍ അണിനിരക്കുന്ന റാലി അക്രമത്തിനു കാരണമാകുമെന്ന ഉറപ്പിന്റെ വെളിച്ചത്തിലാണ് നിരോധനമെന്ന് ഐജി വ്യക്തമാക്കി.
എന്നാല്‍ അന്നേ ദിവസം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന മാര്‍ച്ചുകള്‍ക്കും പരേഡുകള്‍ക്കുമൊന്നും നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ പരേഡ് നിരോധിയ്‌ക്കാനുള്ള പൊലീസിന്റെ നീക്കം അംഗീകരിയ്‌ക്കില്ലെന്നും ഇതുമായി മുന്നോട്ട് പോകുമെന്നും പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചു.












Click it and Unblock the Notifications