വിഎസിന്റെ നാട്ടില്‍ കാരാട്ടിനെതിരെ പോസ്‌റ്റര്‍
അമ്പലപ്പുഴ: സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ പോസ്‌റ്റര്‍. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ജന്മനാടായ പറവൂരിന് സമീപം പുന്നപ്രയിലാണ് കാരാട്ടിനെതിരെ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ലാവലിന്‍ കേസില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സംരക്ഷിക്കുകയും ജനങ്ങള്‍ക്കനുകൂലമായി നിലപാടെടുത്ത വിഎന്റെ ശിക്ഷിക്കുകയും ചെയ്‌ത പ്രകാശ് കാരാട്ട് രാജിവയ്‌ക്കുകയെന്നാണ് പോസ്‌റ്ററില്‍ എഴുതിയിരിക്കുന്നത്.
വ്യാഴാഴ്‌ച രാവിലെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ മതിലിലാണ് പോസ്‌റ്റര്‍ കണ്ടത്. പിണറായി പക്ഷത്തിന് മേല്‍ക്കയ്യുള്ള ഭരണസമിതിയാണ് ഈ പഞ്ചായത്തിലേത്.
വിഎസിനെ പിബിയില്‍ നിന്നും തരംതാഴ്‌ത്തിക്കൊണ്ടുള്ള തീരുമാനം വന്നതിന് പിന്നാലെ പറവൂരില്‍ വിഎസിന് അനുകൂലമായും അമ്പലപ്പുഴയില്‍ കാരാട്ടിനും പിണറായിയ്‌ക്കും എതിരായും പോസ്‌റ്ററുകള്‍ കാണപ്പെട്ടിരുന്നു. പറവൂരില്‍ വിഎസിനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications