അമ്മയെ ചികിത്സിക്കാന്‍ കന്യകാത്വം വില്‍ക്കുന്നു
ലണ്ടന്‍: അല്‍ഷിമേഴ്സ് രോഗം ബാധിച്ച മാതാവിന്റെ ചികിത്സാ ചെലവുകള്‍ക്കായി മകള്‍ കന്യകാത്വം ലേലത്തിന് വച്ചു.
ഇരുപത്തിയെട്ടുകാരിയായ എവ്ലിന് ഡ്യൂനോസ് ആണ് അമ്മയുടെ ചികിത്സാച്ചെലവിന് പണം കണ്ടെത്തുന്നതിനായി ഇന്റര്‍നെറ്റിലൂടെ കന്യകാത്വം ലേലത്തിന് വച്ചത്.
ഇതിനകം തന്നെ ഒട്ടേറെ പ്രതികരണങ്ങള്‍ എവ്ലിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ വാഗ്ദാനം ചെയ്യപ്പെട്ടതില്‍ ഏറ്റവും കൂടിയ തുക 20 കോടി രൂപയാണ്. താന്‍ കന്യകയാണെന്ന് തെളിയിക്കുന്ന ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തന്റെ പക്കലുണ്ടെന്ന് സൈറ്റില്‍ എവ്ലിന് വ്യക്തമാക്കിയിട്ടുണ്ട്.
എവ്ലിന് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. ലേലത്തില്‍ ലഭിക്കുന്ന തുകയില്‍ അമ്മയുടെ ചികിത്സാച്ചെലവ് കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ അത് സ്വന്തം പഠനത്തിനായി മാറ്റിവയ്ക്കാനാണ് ഇവരുടെ തീരുമാനം. ഇങ്ങനെ ഒരു അവസ്ഥ വന്നതില്‍ എവ്ലിന് തീര്‍ത്തും ദുഖിതയാണ്.
പണം കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് താനീ വഴി സ്വീകരിച്ചതെന്ന് അവര്‍ പറയുന്നു. ഇക്വഡോറില്‍ നിന്നും ബ്രിട്ടനിലേയ്ക്ക് കുടിയേറിയവരാണ് എവ്ലിന്റെ കുടുംബം. പഠനത്തിനൊപ്പം എവ്ലിന് ഒരു ചെറിയ ജോലി ചെയ്യുന്നുണ്ടെങ്കിലും അമ്മയുടെ ചികിത്സയ്ക്കും തന്റെ പഠനത്തിനും വേണ്ടത്ര പണം ലഭിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.
മുമ്പ് പല പെണ്‍കുട്ടികളും കന്യകാത്വം വില്പനയ്ക്കുവച്ച വാര്‍ത്തതന്നെയാണ് തന്നെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഈ യുവതി പറയുന്നു.
ഒരിക്കലും ഒരു അപരിചിതനൊപ്പം ലൈംഗികബന്ധത്തിലേര്പ്പെടുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ നിവൃത്തികേട് തന്നെ അതിന് നിര്ബ്ബന്ധിതയാക്കിയിരിക്കുകയാണെന്നും എവ്ലിന് പറയുന്നു.
ഇതിന് മുമ്പ് മാര്‍ച്ച് മാസത്തില്‍ റൊമാനിയയില്‍ നിന്നുള്ള ഒരു കൗമാരക്കാരി കന്യകാത്വം ലേലത്തിന് വച്ചത് വന്‍ വാര്‍ത്തായായിരുന്നു. 8,782 ഡോളറാണ് ഇവര്‍ക്ക് ലേലത്തില്‍ ലഭിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications