മഴപെയ്യാന്‍ സ്ത്രീകള്‍ നഗ്നരായി നിലമുഴുതു
പട്ന: എത്രയും പെട്ടന്ന് മഴ പെയ്യുന്നതിനും നല്ല വിളവ് ലഭിക്കുന്നതിനുമായി മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ബീഹാറിലെ കര്‍ഷകരുടെ പെണ്മക്കള് നഗ്നരായി നിലമുഴുതു.
മഴയില്ലാത്തതിനെത്തുടര്ന്ന് വരണ്ടുണങ്ങിയ പാടങ്ങള്‍ കണ്ട് ആശങ്കാ കുലരായ കര്‍ഷകര്‍തന്നെയാണ് പരമ്പരാഗത വിശ്വാസപ്രകാരം കന്യകമാരായ മക്കളെക്കൊണ്ട് നഗ്നരായി നിലമുഴുകിച്ചത്.
മുതിര്‍ന്ന സ്ത്രീകളുടെ സഹായത്തോടെയായിരുന്നു നിലമുഴല്‍. സൂര്യാസ്തമനത്തിന് ശേഷം ഇവര്‍ ദൈവങ്ങളെ പ്രസാദിപ്പിക്കാനായുള്ള മന്ത്രജപങ്ങള്‍ നടത്തി.
ബീഹാറിലെ ഉള്‍പ്രദേശമായ ബാങ്കെ ബസാറിലും പരിസരത്തും ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കന്യകമാര്‍ നഗ്നരായി നിലമുഴുന്നത് കണ്ട് അമ്പരക്കുന്ന മഴദൈവങ്ങള്‍ അവരില്‍ കനിഞ്ഞ് മഴയും വിളവും നല്‍കുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം.
കനത്ത മഴ ലഭിക്കുന്നതുവരെ ഇത്തരത്തിലുള്ള വിശ്വാസരീതികള്‍ പിന്തുടരാനാണത്രേ കര്‍ഷകരുടെ തീരുമാനം. മഴയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പലസ്ഥലങ്ങളിലും വിചിത്രമായ പലവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.
ചിലയിടങ്ങളില്‍ മഴപെയ്യാനായി തവളകളെ കല്യാണം കഴിപ്പിക്കുകയും, മറ്റു ചിലയിടങ്ങളില്‍ മരങ്ങളുടെ കല്യാണം നടത്തുകയും ചെയ്യുന്നത് പതിവാണ്.
കേരളം പോലുള്ള സ്ഥലങ്ങളില്‍ കാലവര്‍ഷം നാശം വിതയ്ക്കുമ്പോള് ഉത്തരേന്ത്യയിലെ മിക്ക സംസ്്ഥാനങ്ങളും മഴയില്ലാതെ ജനങ്ങള്‍ വലയുകയാണ്. ഉത്തര്‍പ്രദേശിലെ ഇരുപത് ജില്ലകളെ സര്‍ക്കാര്‍ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications