കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ പരസ്യമായി തുണിയുരിഞ്ഞു

  • By Staff
Google Oneindia Malayalam News

ദില്ലി: ബീഹാറിന്റെ തലസ്ഥാനമായ പട്‌നയില്‍ സ്‌ത്രീയെ പരസ്യമായി വസ്‌ത്രാക്ഷേപം ചെയ്‌തു. വ്യാഴാഴ്‌ചയാണ്‌ ഒരു സംഘം ആളുകള്‍ ഇരുപത്തിരണ്ടുകാരിയെ പരസ്യമായി അപമാനിച്ചത്‌.

ജാര്‍ഖണ്ഡിലെ ജസിധി സ്വദേശിയായ സ്‌ത്രീയാണ്‌ അപമാനിക്കപ്പെട്ടത്‌. ലൈംഗികത്തൊഴിലാളിയായ ഇവരും ഒരു ഇടനിലക്കാരനും തമ്മില്‍ പണത്തെച്ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ്‌ പരസ്യമായ വസ്‌ത്രാക്ഷേപത്തില്‍ കലാശിച്ചത്‌.

രാകേഷ്‌ എന്ന ഇടനിലക്കാരന്റെ മൊബൈല്‍ തട്ടിയെടുത്ത ഇവര്‍ കൂടുതല്‍ പണമാവശ്യപ്പെടുകയായിരുന്നുവത്രേ. തന്റെ മൊബൈല്‍ സ്‌ത്രീ സ്‌ത്രീ മോഷ്ടിച്ചുവെന്ന്‌ രാകേഷ്‌ കൂവിവിളിച്ച്‌ പറഞ്ഞപ്പോള്‍ ഒരു സംഘം ആളുകളെത്തി യുവതിയെ മര്‍ദ്ദിച്ച്‌ വസ്‌ത്രം ഉരിയുകയായിരുന്നു.

സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ വെള്ളിയാഴ്‌ച ബീഹാര്‍ നിയമസഭയില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറി. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോട്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഇത്തരം സംഭവങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന്‌ കമ്മീഷണര്‍ക്കും മുഖ്യമന്ത്രിയ്‌ക്കും കത്തയച്ചിട്ടുണ്ടെന്ന്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ ഗിരിജാ വ്യാസ്‌ പറഞ്ഞു. സംഭവത്തിന്‌ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുത്ത്‌ മാതൃക കാട്ടേണ്ടത്‌ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്ന്‌ മുന്‍വനിത ശിശുക്ഷേമമന്ത്രി രേണുകാ ചൗധരി പറഞ്ഞു.

ബീഹാറില്‍ സ്‌ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും ഇതിനെക്കുറിച്ച്‌ ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ട്‌ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.

സംഭവത്തെക്കുറിച്ച്‌ വിശദമായ പ്രസ്‌താവന നടത്തണമെന്ന്‌ സ്‌പീക്കര്‍ ഭരണപക്ഷത്തോട്‌ ആവശ്യപ്പെട്ടു. പ്രസ്‌താവന നടത്താമെന്ന്‌ മന്ത്രിമാരായ വിജേന്ദ്രപ്രസാദ്‌ യാദവ്‌, രാമശ്രേ പ്രസാദ്‌ സിങ്‌ എന്നിവര്‍ ഉറപ്പ്‌ നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X