ലാവലിന്‍: സിആര്‍ നിലകണ്ഠന്‍ സ്ഥലം മാറ്റം
കൊച്ചി: പ്രശസ്ത എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും കെല്‍ട്രോണ്‍ കണ്ട്രോള്സ് ഡപ്യൂട്ടി ജനറല്‍ മാനേജരുമായ സിആര്‍ നീലകണ്ഠനെ സ്ഥലം മാറ്റി.
കെല്‍ട്രോണിന്റെ ഹൈദരാബാദ് ബ്രാഞ്ചിലേയ്ക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവിറങ്ങിയത്. ഇദ്ദേഹത്തിനൊപ്പം മറ്റുരണ്ടുപേര്‍ക്കും സ്ഥലം മാറ്റമുണ്ട്.
കെല്‍ട്രോണിലെ വിവിധ പ്രൊജക്ടുകള്‍ക്ക് നേതൃത്വം നല്കുന്ന നീകണ്ഠനെ സ്ഥലം മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ പ്രതികാരമാണെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
ലാവലിന്‍ അഴിമതിക്കേസില്‍ സിപിഎം ഔദ്യോഗിക വിഭാഗത്തിനെതിരെ നിലപാടെടുത്തുകൊണ്ടും വിഎസ് അച്യുതാനന്ദനെ അനുകൂലിച്ചുകൊണ്ടും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം കുറച്ചുകാലമായി ഔദ്യോഗിക പക്ഷത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു.
ലാവലിന്‍ കേസ് സംബന്ധിച്ച രേഖകള്‍ വിവരാവകാശ നിയമപ്രകാരം വാങ്ങിയ ശേഷം ലാവലിന്‍ കേസിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകവും ഇദ്ദേഹം അടുത്തിടെ പുറത്തിറക്കിയിരുന്നു.
ബുധനാഴ്ച മാതൃഭൂമി പത്രത്തില്‍ ലാവലിന്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ എന്നപേരില്‍ നീലകണ്ഠന്റെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം വെള്ളിയാഴ്ച ദേശാഭിമാനിയില്‍ മറ്റൊരു ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ നീലകണ്ഠന് ഞെട്ടാനിരിക്കുന്നതേയുള്ളുവെന്ന് മുന്നറിയിപ്പുമുണ്ടായിരുന്നു.
28 വര്‍ഷമായി ഇദ്ദേഹം അരൂര്‍ കെല്‍ട്രോള്‍ കണ്‍ട്രോള്‍സിലാണ് ജോലി ചെയ്യുന്നത്. ഇപ്പോഴത്തെ സ്ഥലംമാറ്റ ഉത്തരവില്‍ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. സര്‍വ്വീസ് ചട്ടങ്ങള്ക്കകത്തുനിന്നുകൊണ്ട് ചെയ്യാവുന്ന നടപടികള്‍ കൈക്കൊള്ളുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications