കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിയാന്‍ കരാറിനെ സംസ്ഥാനം എതിര്‍ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആസിയാന്‍ രാഷ്ട്രങ്ങളുമായി സ്വതന്ത്ര വ്യാപരക്കരാര്‍ ഒപ്പുവയ്‌ക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്ന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെടുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍.

ശനിയാഴ്‌ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ഇക്കാര്യം ഉന്നയിച്ച്‌ കേന്ദ്രസര്‍ക്കാറിന്‌ കത്തയ്‌ക്കാന്‍ തീരുമാനിച്ചു. കരാര്‍ നടപ്പാക്കുന്നത്‌ കേരളത്തിലെ കാര്‍ഷിക മേഖലയ്‌ക്ക്‌ ദോഷം ചെയ്യുമെന്ന്‌ കാണിച്ചായിരിക്കും കത്തയയ്‌ക്കുക.

കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ സെക്രട്ടറിതല സമിതി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്‌. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.

കേരളത്തെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്‌ ആസിയാന്‍ കരാര്‍. തേയില, കാപ്പി, കുരുമുളക്‌, റബ്ബര്‍, കയര്‍, സമുദ്രോല്‍പ്പനങ്ങള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനത്തെയും വില്‍പനയെയും കരാര്‍ ദോഷകരമായി ബാധിക്കും.

ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ തീരുവ ഘട്ടംഘട്ടമായി കുറക്കുകയാണ്‌ കരാറിന്റെ ലക്ഷ്യം. 2010ജനുവരി ഒന്നിന്‌ കരാര്‍ നിലവില്‍വന്നാല്‍ പത്തുകൊല്ലം കൊണ്ട്‌ തീരുവ മുഴുവനായും ഇല്ലാതാകും.

ഒക്ടോബറില്‍ തായ്‌ലാന്റില്‍ നടക്കുന്ന ഇന്ത്യ-ആസിയാന്‍ സമ്മേളനത്തില്‍ കരാര്‍ ഒപ്പുവയ്‌ക്കും. ആസിയാനുമായുള്ള ഇന്ത്യയുടെ സമഗ്ര സാമ്പത്തിക സഹകരണക്കരാറിന്റെ ഭാഗമാണ്‌ വ്യാപാരക്കരാര്‍.

കാലഹരണപ്പെട്ട ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടുന്നതിനായാണ്‌ ശനിയാഴ്‌ച പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത്‌. നിയസഭാ സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയാത്ത കാലാവധി തീരുന്ന ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടുന്ന രീതി നിലവിലുണ്ട്‌.

നിയസമസഭാ സമ്മേളനം വെള്ളിയാഴ്‌ച അവസാനിച്ചിരുന്നു. യോഗത്തില്‍ മറ്റൊരു വിഷയമെന്ന രീതിയിലാണ്‌ ആസിയാന്‍ കരാര്‍ ചര്‍ച്ചയ്‌ക്കെടുത്തത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X