കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണങ്ങിപ്പോയ ഡോക്ടര്‍ക്കെതിരെ നടപടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ വൈദ്യസംഘത്തില്‍ പോകുന്നതിനിടെ ഭക്ഷണം കിട്ടിയില്ലെന്ന്‌ പറഞ്ഞ്‌ പിണങ്ങിപ്പോയ ഡോക്ടര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ്‌ തീരുമാനിച്ചു.

ഡോക്ടര്‍ ഗുരുതരമായ കൃത്യവിലോപം കാണിച്ചതായി റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടില്ലെന്ന്‌ കെജിഎംഒഎഅറിയിച്ചു. കെജിഎംഒഎയില്‍ അംഗത്വമുള്ള ഡോക്ടര്‍ പ്രമീളയാണ്‌ കലാമിന്റെ വൈദ്യസംഘത്തില്‍ നിന്നും പിണങ്ങി മടങ്ങിയത്‌.

മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി ഉണ്ടാകുമെന്നാണ്‌ ആരോഗ്യ സെക്രട്ടറി അറിയിച്ചിരിക്കുന്നത്‌. പൊലീസ്‌ ഉച്ചഭക്ഷണം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ്‌ ഡോക്ടര്‍ മടങ്ങിപ്പോയത്‌.

വെള്ളിയാഴ്‌ച തിരുവനന്തപുരത്ത്‌ കലാം പങ്കെടുത്ത പരിപാടികളില്‍ അദ്ദേഹത്തെ അനുഗമിച്ചുകൊണ്ട്‌ ആംബുലന്‍സില്‍ മെഡിക്കല്‍ സംഘവും ഉണ്ടായിരുന്നു. ഇവര്‍ രാവിലെ ഏഴ്‌ മണിയോടെ എആര്‍ ക്യാമ്പില്‍ എത്തി. ഈ സമയത്ത്‌ പൊലീസുകാര്‍ ഉച്ചഭക്ഷണത്തിനുള്ള കാശ്‌ പിരിക്കുകയായിരുന്നു.

എന്നാല്‍ തങ്ങള്‍ക്കുള്ള ഭക്ഷണം രാജ്‌ഭവനില്‍ ക്രമീകരിക്കുമെന്ന്‌ പറഞ്ഞു സംഘം പൊലീസിനെ മടക്കി. തുടര്‍ന്ന്‌ മെഡിക്കല്‍ സംഘം കലാമിനൊപ്പം പങ്കജകസ്‌തൂരി, മുക്കോലയ്‌ക്കല്‍ സെന്റ്‌ തോമസ്‌ സ്‌കൂള്‍, ശ്രീകാര്യം ലയോള സ്‌കൂള്‍ എന്നിവിടങ്ങളില്‍ പോയി, തിരികെ രണ്ടരമണിയോടെ രാജ്‌ഭവനിലെത്തി.

ഇവിടെവച്ച്‌ മെഡിക്കല്‍ സംഘം ഒഴികെ മറ്റെല്ലാവരും ഭക്ഷണം കഴിച്ചു. തുടര്‍ന്ന്‌ അടുത്ത സമ്മേളനവേദിയിലേക്ക്‌ കലാം പോയെങ്കിലും ഡോക്ടര്‍ പ്രമീള അദ്ദേഹത്തെ അനുഗമിക്കാന്‍ കൂട്ടാക്കിയില്ല. സുരക്ഷാ ചുമതലയുള്ള ഡപ്യൂട്ടി കമാന്റും, പ്രോട്ടോകോള്‍ ഓഫീസറും ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും ഡോക്ടര്‍ കേട്ടില്ല.

ഒടുവില്‍ ഡോക്ടറില്ലാതെ ആംബുലന്‍സ്‌ കലാമിനൊപ്പം പോയി. വിഐപി എസ്‌കോര്‍ട്ട്‌ പോകുമ്പോള്‍ ഭക്ഷണം ക്രമീകരിക്കലല്ല തങ്ങളുടെ ജോലിയെന്നും തങ്ങള്‍ മറ്റുള്ളവരെ സഹായിക്കുകയായിരുന്നുവെന്നും സിറ്റി പൊലീസ്‌ കമ്മീഷണര്‍ എം ആര്‍ അജിത്‌ കുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X