പുതിയ സ്വാശ്രയ കരാര്‍ വേണം: ബിനോയ് വിശ്വം
കൊച്ചി: പുതിയ സ്വാശ്രയ കരാര്‍ വേണമെന്ന് മന്ത്രിസഭാ ഉപസമതി അംഗംകൂടിയായ മന്ത്രി ബിനോയ് വിശ്വം. നിലവില്‍ സ്വാശ്രയ മാനേജ്‌മെന്റുകളുണ്ടാക്കിയിട്ടുള്ള കരാറില്‍ തനിക്കും തന്റെ പാര്‍ട്ടിയ്‌ക്കും തൃപ്‌തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കരാറിലെ പല വ്യവസ്ഥകളോടും എതിര്‍പ്പുണ്ട്. കരാര്‍ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി എംഎ ബേബിയ്‌ക്ക് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തോയെന്ന കാര്യത്തില്‍ എനിക്ക് വ്യക്തതയില്ല. ഇപ്പോഴുണ്ടാക്കിയിരിക്കുന്ന കാരറില്‍ മന്ത്രി ബേബിയ്‌ക്ക് പോലും തൃപ്‌തിയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല- അദ്ദേഹം പറഞ്ഞു.
കേരള പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളിയാഴ്‌ച എഐഎസ്‌എഫ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ താന്‍ പൊട്ടിക്കരഞ്ഞുവെന്ന വാര്‍ത്ത മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിമാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications