പകര്‍ച്ചപ്പനി ബാധിതര്‍ സംഘടന രൂപീകരിച്ചു
കോഴിക്കോട്: പകര്‍ച്ചപ്പനിക്കാര്‍ക്കും ഒരു സംഘടന. കോഴിക്കോട് ജില്ലയിലെ പകര്‍ച്ചപ്പനി ബാധിതരാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.
ജില്ലിയിലെ ഉള്ളിയേരി പഞ്ചായത്തിലെ ആറായിരത്തോളം പനിബാധിതരാണ് സംഘടനരൂപീകരണത്തിനായി ഒത്തുചേര്‍ന്നത്. കക്ഷിരാഷ്ട്രീയഭേദമില്ലാതെയാണ് സംഘടനാ രൂപീകരണം.
എന്നാല്‍ സംഘടനയില്‍ സിപിഎമ്മുകാര്‍ ആരുമില്ലെന്നാണ് കേള്‍ക്കുന്നത്. കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ കക്ഷികളില്‍ നിന്നുള്ളവരും സിപിഎം വിമതരുമെല്ലാം സംഘടനയില്‍ അംഗങ്ങളാണ്.
രോഗികളുടെ കൂട്ടായ്‌മ സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് എതിരെയായതിനാലാണ് സിപിഎമ്മുകാര്‍ പങ്കെടുക്കാത്തതെന്നാണ് സൂചന. മുന്‍പൊന്നുമില്ലാത്തവിധം ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയിട്ടും ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനം നടത്താത്ത സര്‍ക്കാര്‍ നിലപാടിനെതിരെയാണ് സംഘടന.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ഇതിനായി കേന്ദ്ര സംഘത്തെ കൊണ്ടുവരാനും നിമയനടപടികളടക്കമുള്ള മാര്‍ഗ്ഗങ്ങളാണ് സംഘടന ആലോചിക്കുന്നത്. ഇതിന് വ്യക്തമായ രൂപരേഖയുണ്ടാക്കാന്‍ 27ന് ഉള്ളിയേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്തും.
നഗരങ്ങളേക്കാള്‍ ഗ്രാമങ്ങളിലാണ് പനി രൂക്ഷമായിരിക്കുന്നതെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ കണക്കുമാത്രമേ സര്‍ക്കാര്‍ എടുക്കുന്നുള്ളുവെന്നും സ്വകാര്യ ആശുപത്രികളില്‍ അഭയം തേടുന്നവരുടെ എണ്ണം ഇതിലും കൂടുതലാണെന്നും ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications