കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗില്‍ വിജയത്തിന്‌ 10വയസ്സ്‌

  • By Staff
Google Oneindia Malayalam News

ദില്ലി: ഏറെ ധീരജവാന്‍മാര്‍ ജീവന്‍ബലിയര്‍പ്പിച്ച്‌ വിജയം നേടിയ കാര്‍ഗില്‍ യുദ്ധത്തിന്‌ ഞായറാഴ്‌ച പത്തുവയസ്സ്‌ തിരയുന്നു.

രാജ്യത്തിന്റെ വിജയം ആഘോഷിക്കാനും ധീരജവാന്മാരെ ആദരിക്കാനും വിജയ്‌ ദിവസ്‌ എന്ന പേരിലാണ്‌ രാഷ്ട്രം ഈ ദിനം ആചരിക്കുന്നത്‌. രാവിലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും പ്രതിരോധമന്ത്രി എകെ ആന്റണിയും തലസ്ഥാനത്തെ അമര്‍ ജവാന്‍ ജ്യോതിയില്‍ കാര്‍ഗില്‍ രക്തസാക്ഷികളുടെ സ്‌മരണയ്‌ക്കായി പുഷ്‌പചക്രം സമര്‍പ്പിച്ചു.

കാര്‍ഗിലില്‍ കരസേനയുടെയും വ്യോമസേനയുടെയും ആഘോഷപരിപാടികള്‍ ശനിയാഴ്‌ച തന്നെ തുടങ്ങിയിരുന്നു. കാര്‍ഗിലില്‍ നിര്‍മ്മിച്ച യുദ്ധസ്‌മാരകം ഞായറാഴ്‌ച രാഷ്ട്രത്തിന്‌ സമര്‍പ്പിക്കും. കരസേനാ മേധാവി ദീപക്‌ കപൂര്‍ കാര്‍ഗിലിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്‌.

അതിര്‍ത്തി കടന്നുള്ള പാകിസ്‌താന്‍ സൈന്യത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന്‌ രണ്ടരമാസക്കാലം നീണ്ടുനിന്ന യുദ്ധത്തിലൂടെ ഇന്ത്യന്‍ സേന വിജയം നേടുകയായിരുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്നതും തന്ത്രപ്രധാനവുമായ യുദ്ധമേഖലയായ ടൈഗര്‍ ഹില്‍സ്‌ പിടിച്ചടക്കിയ പാക്‌ പട്ടാളത്തില്‍ നിന്നും അത്‌ തിരിച്ചുപിടിക്കാനുള്ള സാഹസികമായ ശ്രമങ്ങളാണ്‌ കാര്‍ഗില്‍ യുദ്ധത്തെ വ്യത്യസ്‌തമാക്കിയത്‌.

കശ്‌മീരിലെ കാര്‍ഗില്‍, ദ്രാസ്‌, ബതാലിക്‌ മേഖലകളില്‍ പാക്‌ സൈന്യവും കശ്‌മീര്‍ തീവ്രവാദികളും സംയുക്തമായി നടത്തിയ നുഴഞ്ഞുകയറ്റമാണ്‌ യുദ്ധത്തിന്‌ വഴിവച്ചത്‌.

മൂന്നു സേനകളും അര്‍ധസൈനിക വിഭാഗവും ചേര്‍ന്നാണ്‌ പാക്‌ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിച്ചത്‌. പാകിസ്‌താന്‍ പിടിച്ചെടുത്തവയില്‍ ടൈഗര്‍ ഹില്ലും, ദേശീയ പാത ഒന്നുമായിരുന്നു ഏറ്റവും തന്ത്രപ്രധാനമായ മേഘലകള്‍. അതിശൈത്യമേറിയ മേഖലകളില്‍ തീര്‍ത്തും യാതനകള്‍ സഹിച്ചാണ്‌ ഇന്ത്യന്‍ സൈനികര്‍ ഇവര രണ്ടും തിരിച്ചുപിടിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X