പബില്‍ വച്ച് മോഡലിനെ അപമാനിച്ചു
ചെന്നൈ: നഗരത്തിലെ പബില്‍ വച്ച് നാല് യുവാക്കള്‍ ചേര്‍ന്ന് തന്നെ അപമാനിച്ചതായി ഇരുപത്തിയഞ്ചുകാരിയായ മോഡലിന്റെ പരാതി.
രണ്ടുവര്‍ഷമായി ചെന്നൈയില്‍ താമസിക്കുന്ന ദില്ലി സ്വദേശി ജ്യോതി സിങാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഡുബ്ലിനിലുള്ള ഹോട്ടല്‍ പാര്‍ക് ഷെരാട്ടനില്‍ വച്ചാണ് സംഭവം നടന്നത്.
ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പബിലെത്തിയ ജ്യോതിയെ നാലു പേര് ചേര്‍ന്ന് അസഭ്യം പറയുകയും ദേഹോപദ്രവം ഏല്പ്പിക്കുകയുമായിരുന്നുവത്രേ. ഈ യുവാക്കളെ മുമ്പും പബില്‍ കണ്ട് പരിചയമുണ്ടെന്ന് ജ്യോതിയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജീവ്, ജഗദീശ്, കാര്‍ത്തി, ആകാശ് എന്നീ യുവാക്കള്‍ക്കെതിരെ ജ്യോതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ജ്യോതിയും കൂട്ടരും പബില്‍ എത്തിയത്.
പതിനൊന്ന് മണിയോടെ ജഗദീശ് എന്ന യുവാവ് ജ്യോതിയുടെ അടുത്തെത്തി കൈക്ക് കയറി പിടിച്ചു. കൈ വിടാന്‍ ജ്യോതി ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ അസഭ്യം പറയാന്‍ തുടങ്ങി. ഇയാളുടെ കൈ വിടുവിച്ച് ജ്യോതി വീണ്ടും ഡാന്‍സ് ഫ്ളോറില്‍ എത്തി.
കുറച്ച് സമയം കഴിഞ്ഞ് ജഗദീശ് കൂട്ടുകാരെയും കൂട്ടിയെത്തി ജ്യോതിയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയുമായിരുന്നുവത്രേ. ഇവര്‍ തന്റെ ഭര്‍ത്താവിനെയും ഉപദ്രവിച്ചിട്ടുണ്ടെന്ന് ജ്യോതി പറയുന്നു.
ജ്യോതിയുടെ നെഞ്ചിലും പിന്‍ഭാഗത്തും പരുക്കേറ്റിട്ടുണ്ട്. സംഘം പുറത്തുപോയപ്പോള്‍ ജ്യോതിയും കൂട്ടരും അരമണിക്കൂര്‍ കൂടി പബിനുള്ളില്ത്തന്നെ നിന്നു. പിന്നീട് പുറത്തിറങ്ങിയപ്പോള്‍ അവിടെ കാത്തുനിന്ന യുവാക്കള്‍ ആക്രമണം തുടരുകയായിരുന്നുവത്രേ. താന്‍ കരഞ്ഞുവെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്ന് ജ്യോതി പറയുന്നു.
പിന്നീട് കൂട്ടത്തിലുള്ള ആരോ ഒരാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജ്യോതി ശനിയാഴ്ച പരാതി നല്‍കിയത്.പബില്‍ വച്ച് ചില പ്രശ്നങ്ങളുണ്ടായെങ്കിലും ഹോട്ടലിനുള്ളില്‍ വച്ച് ആരും ജ്യോതിയെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറുയന്നത്.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications