കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ആണവഅന്തര്‍വാഹിനി രാജ്യത്തിന് സമര്‍പ്പിച്ചു

  • By Staff
Google Oneindia Malayalam News

വിശാഖപട്ടണം: കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ പത്താം വാര്‍ഷികദിനത്തില്‍ ഇന്ത്യയുടെ ആദ്യത്തെ ആണവ അന്തര്‍വാഹിനിക്കപ്പല്‍ 'ഐഎന്‍എസ്‌ അരിഹന്ത്‌' പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്‌ രാഷ്ട്രത്തിനു സമര്‍പ്പിച്ചു.

ഇത്തരം അന്തര്‍വാഹിനികളുള്ള ബ്രിട്ടന്‍,ചൈന, ഫ്രാന്‍സ്‌, റഷ്യ, യു.എസ്‌ എന്നീ രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യയും ഇടം തേടി. ഇന്ത്യന്‍ നിര്‍മ്മിത അന്തര്‍വാഹിനി വിപുലമായ സമുദ്രപരീക്ഷണങ്ങള്‍ക്ക്‌ ശേഷം ഇന്ത്യന്‍ നാവികസേനയ്‌ക്ക്‌ കൈമാറും.

ചടങ്ങില്‍ കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണിയും പങ്കെടുത്തു. ഇന്ത്യയുടെ കപ്പല്‍നിര്‍മാണ വൈദഗ്‌ധ്യത്തിന്റെ ദൃഷ്ടാന്തമാണ്‌ 'ഐഎന്‍എസ്‌ അരിഹന്ത്‌' എന്ന്‌ ആന്‍റണി പറഞ്ഞു. രണ്ട്‌ അന്തര്‍വാഹിനികള്‍ കൂടെ പണിപ്പുരയിലാണെന്ന്‌ അദ്ദേഹം അറിയിച്ചു.

ഇതുകൂടാതെ 2009അവസാനം 12000 ടണ്‍ ഭാരമുള്ള റഷ്യന്‍ നിര്‍മ്മിത ആണവ അന്തര്‍വാഹിനി 'ഐഎന്‍എസ്‌ ചക്ര' നാവികസേനയ്‌ക്ക്‌ കൈമാറുമെന്നും മന്ത്രി പറഞ്ഞു.

ഇന്ധനമായി ഡീസലിനു പകരം ആണവോര്‍ജം ഉപയോഗിക്കുന്നുവെന്നതും എഞ്ചിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ശബ്ദം പുറത്തു കേള്‍ക്കില്ല എന്നതുമാണ്‌ ആണവ അന്തര്‍വാഹിനികളുടെ സവിശേഷത.

7000 ടണ്‍ ഭാരമുള്ള മുങ്ങിക്കപ്പല്‍ ബംഗാള്‍ ഉള്‍ക്കടലിലായിരിക്കും ആദ്യത്തെ പരീക്ഷണപ്രവര്‍ത്തനം നടത്തുകയെന്ന്‌ പ്രതിരോധവക്താക്കള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X