നിയമസഭയില്‍ കടന്ന പാമ്പ് ഒരാളെ കടിച്ചു
ഭുവനേശ്വര്‍: വ്യാഴാഴ്ച മുതല്‍ ഭീതി പരത്തിക്കൊണ്ട് ഒറീസ നിയമസഭയിലെ പരവതാനികള്‍ക്കിടയില്‍ എവിടെയോ ഒളിച്ചിരുന്ന പാമ്പ് ഒടുവില്‍ ശനിയാഴ്ച ഒരാളെ കടിച്ചു.
സഭയിലെ ഡപ്യൂട്ടി മാര്‍ഷല്‍ അമിയ സത്പതിയെയാണ് പാമ്പ് കടിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചു. പാമ്പിനെ പിന്നീട് ഒരു പാമ്പു പിടുത്തക്കാരന് പിടിച്ചു. വിഷമില്ലാത്ത പാമ്പാണിതെന്ന് അതിനെ പിടിച്ചയാള്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ സഭ തുടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ മേശയ്ക്ക് സമീപമാണ് പാമ്പിനെ ആദ്യം കണ്ടത്. തുടര്‍ന്ന് വന്‍ സന്നാഹങ്ങളോടെ പാമ്പിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീട് ശനിയാഴ്ച രാത്രിയിലാണ് പാമ്പിനെ കാണുന്നത്. പാമ്പിനെ കണ്ടെത്തി അധികം താമസിയാതെ അത് മാര്‍ഷലിനെ കടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ശനിയാഴ്ച സഭ പിരിഞ്ഞ് അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു കസേരയ്ക്കടിയില്‍ ചുരുണ്ടുകിടക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്.
ഉടന്‍തന്നെ അലാം മുഴക്കി. പാമ്പു പിടുത്തക്കാര്‍ എത്തി അതിനെ പിടിച്ച് സഭയ്ക്ക് പുറത്തുകൊണ്ടുപോയി. വ്യാഴാഴ്ച പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് സഭ നിര്‍ത്തിവച്ചിരുന്നു. പിന്നീട് വെള്ളിയാഴ്ച മുന്‍കരുതലെന്ന നിലയില്‍ ഷൂസ് ധരിച്ചാണ് അംഗങ്ങളെല്ലാം സഭയില്‍ എത്തിയത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications