കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുണിയുരിയല്‍: പൊലീസുകാര്‍ക്ക്‌ സ്ഥലം മാറ്റം

  • By Staff
Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ ഇരുപത്തിരണ്ടുകാരിയെ പരസ്യമായി വസ്‌ത്രാക്ഷേപം ചെയ്‌ത സംഭവത്തില്‍ പട്‌ന ഐജിയും ഡിഐജിയുമുള്‍പ്പെടെ 14 പൊലീസ്‌ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

ഒപ്പംതന്നെ സ്ഥലത്തെ ക്രമസമാധാനച്ചുമതലയുള്ള എസ്‌ഐയ്‌ക്ക്‌ സസ്‌പെന്‍ഷന്‍ നല്‍കുകയും ചെയ്‌തു. വ്യാഴാഴ്‌ചയാണ്‌ ഒരു പറ്റം പുരുഷന്മാര്‍ യുവതിയെ ജനമധ്യത്തില്‍വച്ച്‌ വസ്‌ത്രമുരിഞ്ഞ്‌ അപമാനിച്ചത്‌.

സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ്‌ കുറ്റവാളികളെ തടയാനോ കസ്‌റ്റഡിയിലെടുക്കാനോ ശ്രമിച്ചില്ല. പിന്നീട്‌ പ്രതികളെ അറസ്റ്റുചെയ്യാനും പൊലീസ്‌ കാലതാമസം വരുത്തി. വനിതാ കമ്മീഷനും കേസില്‍ ഇടപെട്ടിരുന്നു.

കമ്മീഷന്‍ അധ്യക്ഷ ഗിരിജാ വ്യാജ്‌ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനോട്‌ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സംഭവം ബീഹാര്‍ നിയമസഭയില്‍ വന്‍ കോലാഹലങ്ങള്‍ക്കും വഴിവച്ചു. പ്രതിഷേധം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ്‌ നിതീഷ്‌ കുമാര്‍ പൊലീസ്‌ തലത്തില്‍ വന്‍ അഴിച്ചുപണി നടത്തിയിരിക്കുന്നത്‌.

പെണ്‍കുട്ടി ലൈംഗികത്തൊഴിലാളിയാണെന്നും ഇടനിലക്കാരനായ യുവാവുമായി പണത്തിന്റെ പേരിലുണ്ടായ തര്‍ക്കമാണ്‌ സംഭവത്തിന്‌ വഴിവച്ചതെന്നുമാണ്‌ നേരത്തെ പറഞ്ഞിരുന്നത്‌.

എന്നാല്‍ കാര്യം ഇതല്ല യുവാവ്‌ പെണ്‍കുട്ടിയെ തന്റെ സുഹൃത്തുക്കള്‍ക്ക്‌ കാഴ്‌ചവയ്‌ക്കാന്‍ ശ്രമിച്ചുവെന്നും ഇതിന്‌ വിസമ്മതിച്ച കുട്ടിയെ അയാളും കൂട്ടുകാരും ചേര്‍ന്ന്‌ അപമാനിക്കുകയായിരുന്നുവെന്നുമാണ്‌ അറിയുന്നത്‌.

പ്രണയം നടിച്ച്‌ യുവാവ്‌ പെണ്‍കുട്ടിയെ തനിക്കൊപ്പം ഒരു ഹോട്ടല്‍ മുറിയില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഹോട്ടലുടമയും മാനേജരും സംഭവത്തില്‍ പ്രതികളാണ്‌. ഇവരുള്‍പ്പെടെ മൂന്നുപേരെയാണ്‌ ഇതേവരെ അറസ്റ്റുചെയ്‌തിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X