Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയില്‍

കോഴിക്കോട്‌: ജില്ലയില്‍ പടര്‍ന്നുപിടിക്കുന്ന പനി ചിക്കുന്‍ഗുനിയ തന്നെയാണെന്ന്‌ റിപ്പോര്‍ട്ട്‌. പനിബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയ വിദഗ്‌ധ സംഘമാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്‌.

വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ തിരുവനന്തപുരം രാജീവ്‌ ഗാന്ധി വൈറോളജി ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ പരിശോധിച്ചിരുന്നു. സംഘം റിപ്പോര്‍ട്ട്‌ ആരോഗ്യവകുപ്പിന്‌ സമര്‍പ്പിച്ചതായി രോഗനിയന്ത്രണ സെല്‍ മേധാവിയും വിദഗ്‌ധസംഘത്തലവനുമായ ഡോക്ടര്‍ തോമസ്‌ മാത്യു അറിയിച്ചു.

രോഗം വ്യാപിക്കാതിരിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളേണ്ടതുണ്ടെന്നും സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. റിപ്പോര്‍ട്ട്‌ ലഭിച്ചതിനെത്തുടര്‍ന്ന്‌ ആരോഗ്യമന്ത്രി പികെ ശ്രീമതി അടിയന്തരയോഗം വിളിച്ചുചേര്‍ത്ത്‌ ആവശ്യമായ നടപടികളെടുക്കാന്‍ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

കൊതുക്‌ പെരുകുന്നതാണ്‌ ഇത്തരമൊരു സാഹചര്യമുണ്ടാകാന്‍ കാരണമെന്നാണ്‌ സംഘം ചൂണ്ടിക്കാട്ടുന്നത്‌. കൊതുകുകള്‍ക്ക്‌ പെരുകാന്‍ സഹായകമാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ്‌ ഇതുതടയാനുള്ള ഏക പോംവഴി.

സംസ്ഥാനത്ത്‌ കൊതുകുകള്‍ പെരുകുന്നത്‌ മാരകമായ പകര്‍ച്ചവ്യാധികള്‍ വീണ്ടും പടരാനിടയാക്കുമെന്ന്‌ മുന്നറിയിപ്പുണ്ട്‌. കോഴിക്കോട്‌ ജില്ലയില്‍ മാത്രം രണ്ടുലക്ഷത്തിലേറെ പേര്‍ക്കാണ്‌ പകര്‍ച്ചപ്പനി ബാധിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+