ദളിന്റെ യുഡിഎഫ് പ്രവേശം: ചര്‍ച്ച തുടരും
കൊച്ചി: ജനതാദളിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ഞായറാഴ്‌ച നടന്നത് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണെന്ന് ജനതാദള്‍ നേതാവ് എംപി വീരേന്ദ്രകുമാര്‍.
ഇന്നു നടന്ന ചര്‍ച്ചയില്‍ തൃപ്‌തിയുണ്ട്. വിശദമായ ചര്‍ച്ചകള്‍ ഇനിയും തുടരും- വീരേന്ദ്രകുമാര്‍ പറഞ്ഞു. ദളുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഘടകക്ഷികളെയും നേതൃത്വത്തെയും അറിയിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ആഗസ്റ്റ് ഏഴിന് നടക്കുന്ന കെപിസിസി എക്‌സിക്യൂട്ടീവില്‍ ഇക്കാര്യം ഔദ്യോഗികമായി ചര്‍ച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
എറണാകളും ഗസ്‌റ്റ് ഹൗസിലായിരുന്നു ചര്‍ച്ച നടന്നത്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ദളും യുഡിഎഫ് നേതാക്കളുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ചര്‍ച്ചയാണിത്.
വീരേന്ദ്രകുമാറിനെക്കൂടാതെ ദളില്‍ നിന്നും കെ കൃഷ്‌ണന്‍കുട്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications