ജാക്സണ് മരിച്ചത് മൂക്കില്ലാതെ
ലോസ്ആഞ്ചലസ്: അന്തരിച്ച പോപ് ഗായകന് മൈക്കല്‍ ജാക്സണ്‍ന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുന്നു. ജാക്സണ്‍ന്റെ മൃതദേഹത്തിന്റെ മുഖത്ത് മൂക്കില്ലായിരുന്നുവെന്നും പകരം മൂക്കിന്റെ സ്ഥാനത്ത് രണ്ട് ദ്വാരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍.
മോര്‍ച്ചറിയില്‍ ജാക്സണ്‍ന്റെ മൃതദേഹം കണ്ടയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂക്കിന് മാത്രം ആറുതവണ പ്ലാസ്റ്റിക് സര്‍ജറി നടത്തിയ ഇദ്ദേഹത്തിന് ഒടുവില്മൂക്ക് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് കൃത്രിമ മൂക്കുമായാണ് അദ്ദേഹം ജീവിച്ചത്. ജീവിച്ചിരുന്നകാലത്ത് ജാക്സണ് സ്വന്തം ശരീരം ഒരു പരീക്ഷണശാലയാക്കി മാറ്റിയിരുന്നു.
ബാല്യത്തില്‍ തന്നോട് ക്രൂരമായി പെരുമാറിയ പിതാവിന്റെ മുഖഛായ തനിക്കുണ്ടാവരുതെന്ന് ആഗ്രഹിച്ചാണത്രേ ജാക്സണ് പലതവണ മുഖത്തിന്റെ രൂപം മാറ്റിയത്. എന്തായാലും അമിതമായ ഇത്തരം പരീക്ഷണങ്ങളും ഇതിനുവേണ്ടി കഴിച്ച മരുന്നുകളുമെല്ലാമാണ് ജാക്സണ്‍ന്റെ ആരോഗ്യത്തെ ദുര്ബലമാക്കിയതെന്നതില് തര്‍ക്കമില്ല.
ഇതിനിടെ ഇദ്ദേഹം രഹസ്യമായി സൂക്ഷിച്ചിരുന്ന 55ലക്ഷം ഡോളര്‍ മുന്‍ സാമ്പത്തിക ഉപദേഷ്ടാവില്‍ നിന്നും വീണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ജാക്സണ്‍ന്റെ സ്വത്തുക്കളെക്കുറിച്ചുള്ള ദുരൂഹതകള്‍ വര്‍ധിച്ചിരിക്കുകയാണ്.
ജാക്സണ്‍ന്റെ നെവര്‍ലന്‍ഡ് എസ്റ്റേറ്റിലെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് പണം വീണ്ടെടുത്ത വിവരം വ്യക്തമാക്കിയിരിക്കുന്നത്.
ജാക്സണ് 40കോടി ഡോളര്‍ കടമുണ്ടെങ്കിലും എസ്റ്റേറ്റിന് 50കോടി ഡോളര്‍ മൂല്യമുണ്ട്. അമ്മയ്ക്കും മക്കള്‍ക്കും പ്രതിമാസം ജീവിതച്ചെലവ് നല്കാന് അനുവദിക്കണമെന്നും അഡ്മിനിസ്ട്രേറ്റര്‍മാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications