കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംയുക്ത പ്രസ്‌താവന സിങിന്‌ പാര്‍ട്ടി പിന്തുണ

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യ പാകിസ്‌താന്‍ സംയുക്ത പ്രസ്‌താവനയില്‍ കേന്ദ്രസര്‍ക്കാറിന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.

ജൂലൈ 29ന്‌ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ സംയുക്ത പ്രസ്‌താവനയുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന എല്ലാ ആശങ്കകള്‍ക്കും വിരാമമാകുമെന്ന്‌ ഉറപ്പുണ്ടെന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു.

ഇന്ത്യ പാക്‌ സമാധാന ചര്‍ച്ചകള്‍ തുടരാനുള്ള പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ തീരുമാനത്തെത്തുടര്‍ന്ന്‌ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാറും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയോഗത്തില്‍ ചില മുതിര്‍ന്ന അംഗങ്ങള്‍ അനിഷ്ടം പ്രകടിപ്പിച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ വെറും മാധ്യമസൃഷ്ടിയാണെന്നും സംയുക്ത പ്രസ്‌താവന സംബന്ധിച്ച്‌ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കെല്ലാം പാര്‍ലമെന്റില്‍ മറുപടി പറയുമെന്നും മന്‍മോഹന്‍ സിങ്‌ ശനിയാഴ്‌ച വ്യക്തമാക്കിയിരുന്നു.

ജൂലൈ 11ന്‌ ഈജിപ്‌തില്‍ മന്‍മോഹന്‍ സിങും പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനായും നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയ്‌ക്കെതിരെയാണ്‌ പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്‌.

പാകിസ്‌താനുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാട്‌ പ്രധാനമന്ത്രി അടിയറവ്‌ വച്ചെന്നാണ്‌ പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X