കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനഭംഗം: സംവിധായകന്‍ അറസ്റ്റില്‍

  • By Staff
Google Oneindia Malayalam News

മുംബൈ: സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടിയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ ഭോജ്‌പൂരി സംവിധായകനെ പൊലീസ്‌ അറസ്റ്റുചെയ്‌തു.

രാംകുമാര്‍ കുമാവത്‌ എന്ന സംവിധായകനാണ്‌ 24കാരിയെ സിനിമയില്‍ അവസരം നല്‍കാമെന്ന്‌ വാഗ്‌ദാനം നല്‍കി വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയത്‌. വെര്‍സോവയിലെ രാംകുമാറിന്റെ ഓഫീസില്‍ വച്ചായിരുന്നു സംഭവം.

ശനിയാഴ്‌ചരാത്രിയാണ്‌ പെണ്‍കുട്ടി ഇതുസംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ പൊലീസ്‌ രാംകുമാറിനെ അറസ്റ്റുചെയ്‌ത്‌ പൊലീസ്‌ കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി റിമാന്റ്‌ ചെയ്‌തിരിക്കുകയാണ്‌.

രാംകുമാറിന്റെ ഓഫീസില്‍ യുവതി സ്‌ക്രീന്‍ ടെസ്റ്റിന്‌ പോയിരുന്നു. ഇതിന്റെ വിവരം അറിയാനായി മൂന്നു ദിവസം കഴിഞ്ഞ്‌ വിളിച്ചപ്പോള്‍ രാംകുമാര്‍ യുവതിയോട്‌ തന്റെ ഓഫീസില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെയെത്തിയപ്പോളാണ്‌ രാംകുമാര്‍ തന്നെ പീഡിപ്പിച്ചതെന്നാണ്‌ യുവതിയുടെ പരാതിയില്‍ പറയുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X