Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഹ്‌ബൂബ സ്‌പീക്കറെ മൈക്കുകൊണ്ടെറിഞ്ഞു

Mehbooba
ദില്ലി: ജമ്മുകശ്‌മീരിലെ പിഡിപി നേതാവ്‌ മെഹ്‌ബൂബ മുഫ്‌തി സ്‌പീക്കറെ മൈക്രോഫോണ്‍കൊണ്ട്‌ എറിഞ്ഞു.

സോഫിയാനില്‍ രണ്ടു യുവതികള്‍ ബാലാല്‍സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ സഭയിലുണ്ടായ ബഹളത്തിനിടെയായിരുന്നു മെഹ്‌ബൂബയുടെ പ്രതിഷേധപ്രകടനം.

സഭ ചേര്‍ന്നയുടന്‍ സോഫിയാന്‍ സംഭവത്തില്‍ അന്വേഷണം തൃപ്‌തികരമല്ലെന്നാരോപിച്ച്‌ പിഡിപി പ്രവര്‍ത്തകര്‍ ബഹളം തുടങ്ങിയിരുന്നു. ഇതിനിടെയാണ്‌ മെഹ്‌ബൂബ മൈക്കെടുത്ത്‌ സ്‌പീക്കര്‍ അക്‌ബര്‍ ലോണിനുനേരെ എറിഞ്ഞത്‌.

തുടര്‍ന്ന്‌ മെഹ്‌ബൂബയുള്‍പ്പെടെയുള്ള പിഡിപി അംഗങ്ങളെ സ്‌പീക്കര്‍ സഭയില്‍ നിന്നും പുറത്താക്കി. പിന്നീട്‌ പ്രവര്‍ത്തകര്‍ മെഹ്‌ബൂബയുടെ നേതൃത്വത്തില്‍ സഭയുടെ കവാടത്തില്‍ ധര്‍ണ നടത്തി.

സോഫിയാന്‍ സംഭവത്തില്‍ അറസ്റ്റിലായ പൊലീസ്‌ ഉദ്യോഗസ്ഥരുടെ ജാമ്യഹര്‍ജി കോടതി തിങ്കളാഴ്‌ച പരഗണിക്കാനിരിക്കെയാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ പാര്‍ലമെന്റില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌.

ശ്രീനഗറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ സോഫിയാനിലെ തോട്ടത്തില്‍ നിന്നും കാണാതായ നിലോഫര്‍, ബന്ധുവായ ആസ്യ എന്നിവരെ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രതികള്‍ സൈനികരാണെന്നാണ്‌ ആരോപണം. പ്രതിപക്ഷത്തുള്ള പിഡിപിയ്‌ക്കുപുറമേ തീവ്രവാദസംഘടനകളും സോഫിയാന്‍ സംഭവത്തില്‍ പ്രതിഷേധിച്ച്‌ സമരങ്ങള്‍ നടത്തിവരുകയാണ്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+