നടന്‍ രാജന്‍ പി ദേവ് ആശുപത്രിയില്‍
കൊച്ചി: പ്രശസ്‌ത നടന്‍ രാജന്‍ പി ദേവ് ആശുപത്രിയില്‍. രക്തം ചര്‍ദ്ദിച്ച് അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് ഞായറാഴ്‌ചയാണ് രാജന്‍ പി ദേവിനെ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദീര്‍ഘകാലമായി ഇദ്ദേഹം കരള്‍ രോഗത്തിന് ചികിത്സയിലാണ്. കടുത്ത പ്രമേഹവുമുണ്ട്. ഞായറാഴ്‌ച രാവിലെ ഒന്‍പത് മണിയോടെ അങ്കമാലിയിലെ വീട്ടില്‍ നിന്നും രക്തം ചര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ സമീപമുള്ള ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അവിടെനിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷമാണ് ലേക്‌ഷോറിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവം നിയന്ത്രിച്ചുവെങ്കിലും ബോധം വീണ്ടുകിട്ടിയിട്ടില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications