അഭയ കേസ് കുറ്റപത്രം കോടതി സ്വീകരിച്ചു
കൊച്ചി: അഭയ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി സ്വീകരിച്ചു.
കേസിലെ പ്രതികള്‍ ആഗസ്റ്റ് 17ന് ഹാജരാകണമന്ന് കോടതി അറിയിച്ചു. മാധ്യമവിചാരണനടക്കുന്നതിനാല്‍ കേസില്‍ രഹസ്യവിചാരണ നടത്തണമെന്ന സിബിഐയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.
ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളാക്കി കഴിഞ്ഞ ദിവസമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഡാലോചന, തെളിവുനശിപ്പിക്കല്‍, കൊലപാതകം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
ഒരാഴ്‌ച നീണ്ടുനിന്ന പരിശോധനയ്‌ക്ക് ശേഷണാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കെഎ ബേബി കുറ്റപത്രം അംഗീകരിച്ചത്. മാധ്യമങ്ങള്‍ കുറ്റപത്രം ചര്‍ച്ച ചെയ്യുന്നത് തടയണമെന്ന് പ്രതികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ സിസ്റ്റര്‍ സെഫിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിമര്‍ശനവിധേയമായിരുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഈ പരാമര്‍ശങ്ങള്‍ സ്‌ത്രീത്വത്തെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് കത്തയച്ചിട്ടുണ്ട്.
കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ള പ്രശസ്‌ത വനിതകളെല്ലാം കുറ്റപത്രത്തിലെ പരാമര്‍ശങ്ങളെ അപലപിച്ചിട്ടുണ്ട്. കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് വനിതാ കമ്മീഷനും അഭിപ്രായപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications