ആലിം 10 ദിവസത്തേയ്‌ക്ക് പൊലീസ് കസ്റ്റഡിയില്‍
കോഴിക്കോട്: കോഴിക്കോട്ടെ ഇരട്ട സ്‌ഫോടനക്കേസില്‍ റിമാന്റിലായ അബ്ദുള്‍ ആലിമിനെ കോടതി പത്തു ദിവസത്തേയ്‌ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
വിശദമായ ചോദ്യം ചെയ്യലിന് കസ്‌റ്റഡയില്‍ വിട്ടുതരണമെന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഡിവൈഎസ്‌പി പി.ഡി രാജനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹാലിമിനെ ക്രൈംബ്രാഞ്ച് കണ്ണൂരിലും കോഴിക്കോട് ബസ്‌റ്റാന്റിലും തെളിവെടുപ്പിനായി കൊണ്ടുപോകും.
ഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രതിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആലിമിനെ നേരത്തേ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു.
ബീച്ച് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്‌ച രാവിലെയായിരുന്നു വൈദ്യപരിശോധന. ഇതിന്റെ റിപ്പോര്‍്‌ടുടം തിങ്കളാഴ്‌ച കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇതിനിടെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ താന്‍ നിരപരാധിയാണെന്നും പൊലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്നും ആലിം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കേസ് സിബിഐയ്‌ക്കോ ഏതെങ്കിലും കേന്ദ്ര ഏജന്‍സിയോ അന്വേഷിക്കണമെന്നും ആലിം ആവശ്യപ്പെട്ടു.












Click it and Unblock the Notifications