ദക്ഷിണേന്ത്യയില്‍ കനത്ത ജാഗ്രത
തിരുവനന്തപുരം: രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊലീസ് കനത്ത ജാഗ്രതയില്‍.
ചില ഭാഗങ്ങളില്‍ തീവ്രവാദ സ്വഭാവമുള്ള സംഘനടകള്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആഭ്യന്തരമന്ത്രിലായത്തിനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ നുന്നുള്‍പ്പെടെ അടുത്തിടെ അറസ്റ്റിലായവരുടെ മൊഴികളും അടുത്തിടെയുണ്ടായ ചില സംഭവങ്ങളും കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദ്ദേശം. പ്രധാന നഗരങ്ങള്‍, തിരക്കേറിയ പ്രദേശങ്ങള്‍, തന്ത്രപ്രധാന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ കനത്ത നിരീക്ഷണം നടത്താന്‍ നിര്‍ദ്ദേശമുണ്ട്.
എറണാകുളം കളക്ടറേറ്റിലുണ്ടായതിന് സമാനമായ സ്‌ഫോടനങ്ങള്‍ കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ആളൊഴിഞ്ഞ മലയോര മേഖലകളില്‍ പരീക്ഷണാര്‍ത്ഥം ചെറിയ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്നും അറിയുന്നു.
ഇത്തരം സ്ഥലങ്ങളിലെത്തുന്ന അപരിചിതരെ നിരീക്ഷിക്കാന്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്. തീരദേശ മേഖലകളില്‍ തീവ്രവാദത്തെ സഹായിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ ബാങ്കുകള്‍, കോടതികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications