ജോസഫ് വീണ്ടും മന്ത്രിസ്ഥാനത്തേയ്ക്ക്
തൊടുപുഴ: വിമാനയാത്രാക്കേസില്‍ കോടതി വിമുക്തനാക്കിയ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് അധ്യക്ഷന്‍ പിജെ ജോസഫ് മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.
ജോസഫിനെ മന്ത്രിയാക്കുന്നതിനായി മോന്‍സ് ജോസഫ് പൊതുമരാമത്തു മന്ത്രിസ്ഥാനം ജൂലൈ 31ന് രാജിവയ്ക്കുമെന്നാണ് അറിയുന്നത്. ജോസഫിന്റെ സത്യപ്രതിജ്ഞ ആഗസ്റ്റ് മൂന്നിനോ നാലിനോ ഉണ്ടാവുമെന്നും അറിയുന്നു.
പാര്‍ട്ടി തീരുമാനപ്രകാരം മന്ത്രിസ്ഥാനം ഏറ്റെടുക്കുകയാണെന്നും തീയതി ഉടന്‍ അറിയിക്കുമെന്നും ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയ ഉടന്‍ മോന്‍സ് ജോസഫ് രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ അന്ന് ജോസഫ് അതിനോട് പ്രതികരിച്ചിരുന്നില്ല.
ജോസഫിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജും പാര്‍ട്ടി തീരുമാനം ഇതുതന്നെയാണെന്ന് വ്യക്തമാക്കി.
വിമാനയാത്രക്കിടെ സഹയാത്രികയോട്് അപമര്യാദയായി പെരുമാറിയെന്ന കേസിനെത്തുടര്‍ന്ന് എല്‍ഡിഎഫ് നേതൃത്വം ജോസഫിനോട് മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കേസില്‍ ചെന്നൈ കോടതി ജോസഫിനെ കുറ്റവിമുക്തനാക്കി.
അന്നുമുതല്‍ തന്നെ ജോസഫ് മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ജോസഫ് രാജിവച്ചപ്പോള്‍ ടി.യു കുരുവിളയായിരുന്നു മന്ത്രിയായി ചുമതലയേറ്റത്. എന്നാല്‍ രാജകുമാരി ഭൂമിയിടപാടില്‍ ഉള്‍പ്പെട്ടതോടെ കുരുവിളയ്ക്കും മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. തുടര്‍ന്നാണ് മോന്‍സ് ജോസഫ് മന്ത്രിയായത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications