കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ കരാര്‍: ഇടതുമുന്നണിയില്‍ പോര്‌ മുറുകുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ സ്വാശ്രയ കരാറുമായി ബന്ധപ്പെട്ട്‌ ഇടതുമുന്നണിയില്‍ പോര്‌ മുറുകുന്നു. ഇപ്പോഴത്തെ കരാര്‍ റദ്ദാക്കി പുതിയ കരാറുണ്ടാക്കണമെന്ന്‌ സിപിഐ ആവശ്യപ്പെടുമ്പോള്‍ ഇപ്പോഴത്തെ കരാറില്‍ത്തന്നെ ഉറച്ചുനില്‍ക്കുമെന്നാണ്‌ സിപിഎമ്മിന്റെ തീരുമാനം.

പുതിയ കരാര്‍ വേണമെന്നാണ്‌ ആര്‍എസ്‌പിയും ആവശ്യപ്പെടുന്നത്‌. ആദ്യഘട്ട അലോട്ട്‌മെന്റ്‌ പൂര്‍ത്തിയായി വിദ്യാര്‍ത്ഥികള്‍ ഫീസടച്ച്‌ കോളെജില്‍ ചേര്‍ന്നു തുടങ്ങുകയും രണ്ടാംഘട്ട ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും ചെയ്‌ത ഘട്ടത്തില്‍ ഇനി കരാര്‍ മാറ്റണമെന്ന ആവശ്യം പരിഗണിക്കാന്‍ പോലും കഴിയാത്തതാണെന്നാണ്‌ സിപിഎം നേതൃത്വത്തിന്റെ നിലപാട്‌.

ഇക്കൊല്ലത്തെ പ്രവേശനത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന തിരിച്ചറിവ്‌ സിപിഐയ്‌ക്കുമുണ്ട്‌. അതേസമയം ജനങ്ങലുടെ ആശങ്കയകറ്റാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന ഉറപ്പാണ്‌ സിപിഎമ്മില്‍ നിന്നും സിപിഐ പ്രതീക്ഷിക്കുന്നത്‌

സ്വാശ്രയ പ്രശ്‌നത്തില്‍ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ സിപിഐയുടെ സംസ്ഥാന നിര്‍വ്വാഹക സമിതി, സെക്രട്ടേറിയറ്റ്‌ യോഗങ്ങള്‍ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയുമായി നടക്കുന്നുണ്ട്‌. സ്വാശ്രയ കരാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ചയ്‌ക്കുവരും.

സ്വാശ്രയ കരാറിനെതിരെ മന്ത്രിസഭാ ഉപസമിതിയംഗം മന്ത്രി ബിനോയ്‌ വിശ്വം പ്രതികരിച്ചതോടെയാണ്‌ കരാറുമായി ബന്ധപ്പെട്ട്‌ മുന്നണിയില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം പൂര്‍ണമായും മറനീക്കി പുറത്തെത്തിയത്‌. മന്ത്രി ബേബിയ്‌ക്കുപോലും കരാര്‍ തൃപ്‌തികരമാണോയെന്ന്‌ സംശയമുണ്ടെന്നും ശനിയാഴ്‌ച ബിനോയ്‌ വിശ്വം തുറന്നടിച്ചിരുന്നു.

ഇതോടെ സിപിഎമ്മും, എസ്‌എഫ്‌ഐ പോലുള്ള സംഘടനകളും വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയുടെ രക്ഷയ്‌ക്കെത്തി. സബ്‌കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ്‌ കരാര്‍ ഒപ്പിട്ടതെന്ന്‌ ആരോഗ്യമന്ത്രി പി.കെ ശ്രീമതി ഞായറാഴ്‌ച വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിനെക്കുറിച്ച്‌ ഒന്നും പറയാനില്ലെന്നായിരുന്നു ബിനോയ്‌ വിശ്വത്തിന്റെ പ്രതികരണം.

മുന്നണിയിലും മന്ത്രിസഭയിലും സ്വാശ്രയ ഫീസ്‌ ഘടന ചര്‍ച്ചചെയ്‌തിട്ടില്ലെന്ന്‌ സിപിഐ കേന്ദ്രങ്ങള്‍ പറയുന്നു. തിരിഞ്ഞെടുപ്പുഫലത്തിന്‌ ശേഷം ഈ വിഷയം ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സിപിഐ പങ്കെടുത്തില്ല. മുഖ്യമന്ത്രിയും ഇതില്‍നിന്നും വിട്ടുനിന്നിരുന്നു.

ഇക്കാര്യവുമായി ബന്ധപ്പെട്ട്‌ സിപിഎം അടുത്തൊന്നും യോഗം ചേരാനിടയില്ലെന്ന കാര്യം വ്യക്തമാണ്‌. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പതിവ്‌ കര്‍ക്കടക മാസ ചികിത്സയിലാണ്‌. ഈയാഴ്‌ച അവസാനം മാത്രമേ അദ്ദേഹത്തിന്റെ ചികിത്സ കഴിയുകയുള്ളു. ഇതുകഴിഞ്ഞേ ഇടതുമുന്നണിയോഗവും ഉണ്ടാകാന്‍ സാധ്യതയുള്ളു. യോഗം സിപിഎം ബോധപൂര്‍വ്വം മാറ്റുകയാണെന്ന്‌ സിപിഐയ്‌ക്ക്‌ പരാതിയുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X