ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയ്‌ക്കു സമീപം കടലിനടിയില്‍ ശക്തമായ ഭൂചലനം. റിച്ചര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
പ്രാദേശിക സമയം രാവിലെ 6.10നായിരുന്നു ചലനം അനുഭവപ്പെട്ടത്. ബങ്കുളു പ്രിവിശ്യയിലെ ബിന്തുഹാനില്‍ നിന്നും 73 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി ഇന്ത്യന്‍ മഹാസമുദ്രത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
കടലിനിടയില്‍ 57 കിലോമീറ്റര്‍ അനുഭവപ്പെട്ട ചലനത്തിന്റെ പശ്ചാത്തലത്തില്‍ സുനാമി മുന്നറിയിപ്പൊന്നും ഇതേവരെ നല്‍കിയിട്ടില്ല.












Click it and Unblock the Notifications