കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തില്‍ ബ്രാഹ്മണന്‌ മാംസാഹാരം നല്‍കി

  • By Staff
Google Oneindia Malayalam News

ദില്ലി: ഗോഎയറിന്റെ വിമാനത്തില്‍ നിന്നും ബ്രാഹ്മണയുവാവിന്‌ മാംസവിഭവം വിളമ്പി. ദില്ലി സ്വദേശിയായ ഓംകാര്‍ ശുക്ലയ്‌ക്കാണ്‌ മുംബൈയില്‍ നിന്നും ദില്ലിയിലേയ്‌ക്കുള്ള യാത്രക്കിടെ ഈ ദുരനുഭവമുണ്ടായത്‌.

ഗോ എയറിന്റെ ജി8-375 വിമാനത്തില്‍ പിതാവുമൊത്ത്‌ യാത്രചെയ്യവേ ഹിന്ദു ബ്രാഹ്‌ണ വിഭാഗത്തില്‍പ്പെട്ട ശുക്ല രാത്രിഭക്ഷണത്തിനായി കഫേ കൊഫീ ഡേയുടെ വെജിറ്റേറിയന്‍ റോളും ഒരു ജ്യൂസും ആവശ്യപ്പെട്ടു.

തുടര്‍ന്ന്‌ എയര്‍ഹോസ്‌റ്റസ്‌ ശുക്ലയ്‌ക്ക്‌ വെജിറ്റേറിയന്‍ റോള്‍ കൊണ്ടുവന്നു കൊടുത്തു. വിഭവത്തിന്റെ പാക്കിന്‌ പുറത്ത്‌ വെജ്‌ എന്നെഴുതിയിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തിയശേഷം ശുക്ല ഭക്ഷണം കഴിച്ചുതുടങ്ങി. അല്‍പസമയം കഴിഞ്ഞ്‌ പരിചയമില്ലാത്ത ഒരു രുചി തോന്നി ശുക്ല വെജിറ്റബിള്‍ റോള്‍ വിടര്‍ത്തിനോക്കിയപ്പോള്‍ അതില്‍ മാംസക്കഷണങ്ങളാണ്‌ കണ്ടത്‌.

അപ്പോഴേയ്‌ക്കും പകുതിയിലേറെ അദ്ദേഹം കഴിച്ചുകഴിഞ്ഞിരുന്നു. ശാരീരികവും മാനസികവുമായി പ്രയാസത്തെത്തുടര്‍ന്ന്‌ കാബിന്‍ ക്രൂവിന്‌ ഒരു പരാതി എഴുതി നല്‍കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അതുമായി സഹകരിച്ചില്ലെന്ന്‌ അദ്ദേഹം പറയുന്നു.

പിന്നീട്‌ ദില്ലിയില്‍ വിമാനമിറങ്ങിയശേഷം ക്യാപ്‌റ്റനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കാബിന്‍ ക്രൂ വളരെ മോശമായി പെരുമാറുകയാണുണ്ടായതെന്നും അദ്ദേഹം പറയുന്നു. ക്രൂവിനെതിരെയല്ല ഭക്ഷണം നല്‍കുന്ന കഫേ കോഫി ഡെ കമ്പനി നോണ്‍വെജ്‌ എന്നെഴുതി വയ്‌ക്കേണ്ട സ്ഥാനത്ത്‌ വെജ്‌ എന്നെഴുതി തന്നെ പ്രശ്‌നത്തിലാക്കിയതിനെതിരെയാണ്‌ താന്‍ പരാതി നല്‍കാന്‍ താല്‍പര്യപ്പെടുന്നതെന്ന്‌ പറഞ്ഞിട്ടും അവര്‍ സഹകരിച്ചില്ലെന്ന്‌ ശുക്ല പറയുന്നു.

വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ വിമാനം നിലത്തിറക്കി എല്ലാ യാത്രക്കാരും പോയ്‌ക്കഴിഞ്ഞുവേണമെങ്കില്‍ ക്യാപ്‌റ്റനെ കാണാമെന്നായിരുന്നുവത്രേ ജീവനക്കാരുടെ മറുപടി. എന്നാല്‍ എല്ലാ യാത്രക്കാരും പോയിക്കഴിഞ്ഞപ്പോള്‍ ഏഴ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തിനുള്ളിലെത്തി ഭീഷണിയുടെ സ്വരത്തില്‍ ശുക്ലയോടും പിതാവിനോടും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകുയായിരുന്നു.

എന്നാല്‍ ഈ സംഭവത്തിന്‌ മറ്റൊരു ന്യായീകരണമാണ്‌ ഗോ എയര്‍ വക്താവ്‌ നല്‍കുന്നത്‌. ഭക്ഷണത്തിന്റെ കാര്യത്തില്‍ പിശക്‌ പറ്റിയതിന്‌ കോഫീ ഡേ കമ്പനിയ്‌ക്കാണ്‌ ഉത്തരവാദിത്തം. ക്യാപ്‌റ്റനോട്‌ പരാതി പറയാന്‍ കഴിഞ്ഞില്ല എന്ന വാദത്തില്‍ അടിസ്ഥാനമില്ല.

വിമാനം ലാന്റ്‌ ചെയ്‌തുകഴിഞ്ഞാല്‍ എയര്‍പോര്‍ട്ടില്‍ ക്യാപ്‌റ്റന്‍മാര്‍ക്ക്‌ മുന്‍കൂട്ടി നല്‍കിയ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. അതിനിടെ യാത്രക്കാരുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ കഴിഞ്ഞെന്നു വരില്ല. പരാതിക്കാരന്‌ എയര്‍പോര്‍ട്ട്‌ മാനേജരുമായി ബന്ധപ്പെട്ട്‌ പരാതി നല്‍കാമായിരുന്നു- ഇതാണ്‌ ഗോഎയര്‍ വക്താവ്‌ നല്‍കുന്ന വിശദീകരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X