രണ്ടാനച്ചന്‍ മകളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു
ഹൈദരാബാദ്: പതിനേഴുകാരിയെ രണ്ടാനച്ഛന്‍ ചങ്ങലയ്‌ക്കിട്ട് പീഡിപ്പിച്ചു. ഹൈാദരാബാദ് സ്വദേശിയായ ഹിനയെന്ന മുസ്ലീം പെണ്‍കുട്ടിയ്‌ക്കാണ് രണ്ടാനച്ഛന്റെ ക്രൂരതയ്‌ക്കിരയാകേണ്ടിവന്നത്.
എട്ടുദിവസത്തോളം കാലില്‍ ചങ്ങലയിട്ട് ബന്ധിച്ച് രണ്ടാനച്ഛനായ അക്‌ബര്‍ ഹിനയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. മകളുടെ അവസ്ഥകണ്ട് സഹിക്കാന്‍ കഴിയാതെ ഉമ്മ മെഹ്‌റുന്നിസ ബീഗം സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസുകാര്‍ എത്തിയാണ് ഹിനയെ ബന്ധനത്തില്‍ നിന്നും മോചിതയാക്കിയത്. പലപ്പോഴും രണ്ടാനച്ഛന്‍ മദ്യപിച്ചാണ് വീട്ടില്‍ വരുകയെന്നും അപ്പോള്‍ താന്‍ വീട്ടില്‍ നിന്നും പുറത്തുപോയി നില്‍ക്കുകയാണ് പതിവെന്നും ഹിന പറയുന്നു.
കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ അക്‌ബര്‍ ഹിനയെ പിടിച്ചുകൊണ്ടുവന്ന് വീട്ടിനകത്ത് ചങ്ങലയ്‌ക്കിടുകയായിരുന്നു. തുടര്‍ന്ന് എട്ടുദിവസത്തോളം തുടര്‍ച്ചയായി മര്‍ദ്ദിച്ചു.
അക്‌ബറിനെ പൊലീസ് അറസ്റ്റുചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications