ലൈംഗികാപവാദം: ഒമര്‍ അബ്ദുള്ള രാജിവച്ചു
ശ്രീനഗര്‍: ലൈംഗിക അപവാദക്കേസില്‍ ഉള്‍പ്പെട്ടതായ പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രാജിവച്ചു.
നിയമസഭയില്‍ പിഡിപിയിലെ മുസാഫിര്‍ ബെയ്ഗാണ് വിവാദമായ ലൈംഗിക അപവാദക്കേസില്‍ ഒമര്‍ അബ്ദുള്ളയുടെ പേരുണ്ടെന്ന ആരോപണം ഉന്നയിച്ചത്. സിബിഐ അന്വേഷിക്കുന്ന കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ പട്ടികയില്‍ 102 ആമത്തെ പേര് ഒമര്‍ അബ്ദുള്ളയുടേതാണെന്ന് മുസാഫര്‍ ബെയ്ഗ് ആരോപിച്ചു.
ഇത് കേട്ടയുടനെ വികാരഭരിതനായ ഒമര്‍ അബ്ദുള്ള താന്‍ നിരപരാധിയാണെന്നും പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ തന്നെ കുറ്റക്കാരനായി തന്നെ കരുതണമെന്നും അതിനാല്‍ സത്യം തെളിയുന്നതുവരെ താന്‍ മുഖ്യമന്ത്രിക്കസേരയില്‍ തുടരില്ലെന്നും ഗവര്‍ണറെ കണ്ട് രാജി നല്‍കുമെന്നം ഒമര്‍ സഭയില്‍ വ്യക്തമാക്കി.
തുടര്‍ന്ന ഉച്ചയ്ക്കുശേഷം പിതാവ് ഫറൂക്ക് അബ്ദുള്ളയ്ക്കൊപ്പം രാജ്ഭവനില്‍ എത്തിയാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ എന്‍.എന്‍വോറ രാജി സ്വീകരിച്ചു.
ഇതിനിടെ, കേസില്‍ ഒമര്‍ പ്രതിയല്ലെന്നു സിബിഐ അനൌദ്യോഗികമായി അറിയിച്ചു. ഒമറിനെ 2005 ലെ പെണ്‍വാണിഭ കേസുമായി ബന്ധപ്പെടുത്താന്‍ ഒരു തെളിവുമില്ലെന്നാണ് സിബിഐ നിലപാട്. ഒമറിനെതിരെ നിലവില്‍ അന്വേഷണവും നടക്കുന്നില്ല. എന്നാല്‍, സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നാണു തനിക്ക് ഈ വിവരം ലഭിച്ചതെന്നാണ് ബെയ്ഗ് പറയുന്നത്.
4:00 PM
ലൈംഗികഅപവാദം: ഒമര്‍ രാജിഭീഷണി മുഴക്കി
ശ്രീനഗര്‍: ലൈംഗിക അപവാദക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെത്തുടര്‍ന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രാജി സന്നദ്ധത അറിയിച്ചു.
നിയമസഭയില്‍ പിഡിപിയിലെ മുസാഫിര്‍ ബെയ്ഗാണ് വിവാദമായ ലൈംഗിക അപവാദക്കേസില്‍ ഒമര്‍ അബ്ദുള്ളയുടെ പേരുണ്ടെന്ന ആരോപണം ഉന്നയിച്ചത്.
സിബിഐ അന്വേഷിക്കുന്ന കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ പട്ടികയില്‍ 102ആണത്തെ പേര് ഒമറിന്റേതാണെന്നാണ് ആരോപണം. ഇത് കേട്ടയുടനെ വികാരഭരിതനായ ഒമര്‍ താന്‍ നിരപരാധിയാണെന്നും പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു.
ആരോപണത്തില്‍ കഴമ്പില്ലെന്ന് തെളിയുന്നതുവരെ താന്‍ മുഖ്യമന്ത്രിക്കേസിരയില് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ത്തന്നെ ഗവര്‍ണറെ കാണാനായി രാജ്ഭവനിലേയ്ക്ക് പോവുകയാണെന്നും അദ്ദേഹം സഭയില്‍ പ്രഖ്യാപിച്ചു.
ഭരണകക്ഷി അംഗങ്ങള്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തീരുമാനം മാറ്റാന്‍ തയ്യാറായില്ല.അഞ്ചു വര്‍ഷം മുമ്പ് സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ച പെണ്‍വാണിഭക്കേസില്‍ ഒമര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.
ധാര്‍മിക ഉത്തരാവാദിത്തം ഏറ്റെടുത്ത് ഒമര്‍ രാജിവയ്ക്കണമെന്നും മുസാഫര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ജനുവരിയിലാണ് ഒമര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുത്തച്ഛനും അച്ഛനും പിന്നാലെ ഒരേ കുടുംബത്തില്‍ നിന്നു മുഖ്യമന്ത്രിയാവുന്ന വ്യക്തിയുമാണ് ഒമര്‍.
സോഫിയാനില്‍ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിക്കൊന്ന സംഭവവുമായി ബന്ധഫ്പെട്ട് തുടര്‍ച്ചയായ രണ്ടാദിവസവും നയമസഭയില് നാടകീയ രംഗങ്ങള്‍ അരങ്ങേറി.
തിങ്കളാഴ്ച പ്രശ്നത്തില്‍ പ്രതിഷേധിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി സ്ഫീക്കറെ മൈക്രോഫോണ്കൊണ്ട് എറിഞ്ഞിരുന്നു. തുടര്‍ന്ന് മെഹ്ബൂബയെ സഭയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
11:55 AM
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications