നടന്‍ വിജയ് രാഷ്ട്രീയത്തിലേയ്‌ക്ക്

കഴിഞ്ഞ ദിവസം പുതുക്കോട്ടയില്‍ നടന്ന ചടങ്ങില്‍ താരം വിജയ് മക്കള്‍ ഇയക്ക(വിജയ് ജനകീയ പ്രസ്ഥാനം)ത്തിന് രൂപം നല്‍കി. രജനീകാന്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വജയിയെ ഇളയ ദളപതിയെന്നാണ് വിശേഷിപ്പിക്കുന്നത്.
തമിഴ്‌നാട്ടില്‍ ഒട്ടുക്കുമുള്ള വിജയുടെ ആരാധകക്കൂട്ടായ്‌മയുടെ സഹകരണത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുക. സാഹചര്യങ്ങളെല്ലാം അനുകൂലമായാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയ കക്ഷിരൂപീകരിക്കുമെന്ന് വിജയ് ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുതുടങ്ങുമ്പോഴും അല്ലെങ്കില്‍ മധ്യവയസ്സ് പിന്നിടുമ്പോഴുമൊക്കെ താരങ്ങള്‍ രാഷ്ട്രീയത്തിലേയ്‌ക്ക് കടക്കുന്ന തമിഴ്‌നാട്ടിലെ കീഴ് വഴക്കം വിജയ് തിരുത്തുകയാണ്. പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ ചന്ദ്രശേഖറിന്റെ പുത്രനാണ് വിജയ്.












Click it and Unblock the Notifications