ബാംഗ്ലൂര്‍ പൊലീസ് ആലിമിനെ ചോദ്യം ചെയ്യും
കോഴിക്കോട്: കോഴിക്കോട് ബസ് സ്‌റ്റാന്റ് സ്‌ഫോടനക്കേസില്‍ അറസ്‌റ്റിലായ അബ്ദുള്‍ ആലിമിനെ ചോദ്യം ചെയ്യാന്‍ ബാംഗ്ലൂര്‍ പൊലീസ് ചൊവ്വാഴ്‌ച കോഴിക്കോട്ടെത്തും.
ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ടാണ് ഹാലിമിനെ ചോദ്യം ചെയ്യുക. കുറ്റിപ്പുറത്തെ ലോഡ്‌ജ് മുറിയില്‍ റിയാസ് ബട്‌കലിന്റെ നേതൃത്വത്തില്‍ നടന്ന ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ ഗൂഡാലോചനയുടെ വിശദാംശങ്ങള്‍ ആലിമില്‍ നിന്നും ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ചാലപ്പുറത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ച് സൂപ്രണ്ട് ടി.വി കമലാക്ഷന്റെ സാന്നിധ്യത്തിലായിരിക്കും ഇവര്‍ ആലിമിനെ ചോദ്യം ചെയ്യുക. ബാംഗ്ലൂര്‍ സ്‌ഫോടനം ആസൂത്രണം ചെയ്യുമ്പോള്‍ നസീര്‍, സത്താര്‍ ദായി എന്ന സൈനുദ്ദീന്‍ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ആലിമില്‍ നിന്നും ശേഖരിക്കാന്‍ കഴിയുമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. തിങ്കളാഴ്‌ച പത്തു ദിവസത്തേയ്‌ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട ആലിമിനെ ഉച്ചയോടെ ചാലപ്പുറത്തെ ക്രൈംബ്രാഞ്ച് ഓഫിസിലേയ്‌ക്ക് കൊണ്ടുപോയി.
കോഴിക്കോട്ടെ ഇരട്ടസ്‌ഫോടനക്കേസ് അന്വേഷിക്കുന്ന സംഘം തിങ്കളാഴ്‌ച വൈകീട്ട ഇയാളെ ചോദ്യം ചെയ്‌തിരുന്നു. ചൊവ്വാഴ്‌ച ഉച്ചയോടെ ഇയാളെ കണ്ണൂരിലേയ്‌ക്ക് തെളിവെടുപ്പിനായി കൊണ്ടുപോകും. ഐബിയും റോയും ഇതിനകം തന്നെ ആലിമിനെ ചോദ്യം ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications