മുരളിയുടെ കണ്ണ് കോണ്‍ഗ്രസില്‍ തന്നെ
കൊച്ചി: കോണ്‍ഗ്രസ് തത്വങ്ങളില്‍ വിശ്വാസമുള്ളവര്‍ ഒന്നിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെ മുരളീധരന്. മുന്നണിയില്‍ ചേരാനുള്ള നീക്കങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്നും തിരിച്ചടിയുണ്ടായതോടെ കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുപോകാനുള്ള തന്റെ ആഗ്രഹം മുരളിയുടെ ഈ വാക്കുകളില്‍ വ്യക്തമാണ്.
എന്‍സിപി ജില്ലാ നേതൃസംഗമത്തില്‍ സംസാരിക്കവേയാണ് മുരളി ഇക്കാര്യത്തില്‍ മനസ്സ് തുറന്നത്. എന്നേക്കാള്‍ സര്‍വ്വീസ് ബ്രേക്ക് ഉള്ളവര്‍ കോണ്‍ഗ്രസിലുണ്ട്. അഞ്ചുവര്‍ഷത്തെ ബ്രേക്ക് മാത്രമേ എനിക്കുള്ളു. നാളെ ഏത് രാഷ്ട്രീയ ലൈന്‍ സ്വീകരിച്ചാലും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനോട് വലിയ നന്ദിയുണ്ട്.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. എന്റെ പ്രവര്‍ത്തനങ്ങളെ ഒരിക്കലും വിമര്‍ശിച്ചിട്ടില്ല- മുരളി പറഞ്ഞു. എന്‍സിപിയുടെ യുഡിഎഫ് പ്രവേശനത്തിന് താനാണ് തടസ്സമെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും മാറിനില്ക്കാന് തയ്യാറാണെന്നും മുരളീധരന് പ്രഖ്യാപിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് എന്‍സിപിയുടെ മുഖ്യശത്രുവാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ടിപി പീതാംബരന് മാസ്റ്റര്‍ വ്യക്തമാക്കി. മുന്നണി സംവിധാനമില്ലാതെ വരുന്ന തിരഞ്ഞെടുപ്പുകലെ പാര്‍ട്ടി ഒറ്റയ്ക്കു നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കുന്നേയില്ല. മുന്നണി സംവിധാനമില്ലാതെ നില്ക്കാന് പറ്റില്ലെന്ന് പറഞ്ഞ് അണികളുടെ ആവേശം കെടുത്തരുത്- അദ്ദേഹം പറഞ്ഞു. ഇതോടെ മുരളിയോട് എന്‍സിപിയിലെ ഒരു വിഭാഗത്തിനുള്ള വിയോജിപ്പ് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
ഇതിനിടെ മുരളീധരനെ ആറുവര്‍ഷത്തേയ്ക്ക് സസ്പെന്റ് ചെയ്ത നടപടി ഇപ്പോഴും നിലവിലുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന് പറഞ്ഞു.
സസ്പെന്ഷന് പിന്‍വലിക്കാന്‍ മുരളീധരന് പാര്‍ട്ടിയെ സമീപിക്കുകയും ഹൈക്കമാന്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയും ചെയ്യാതെ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാനാവില്ലെന്നും തങ്കച്ചന് വ്യക്തമാക്കി.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications