രാജന്‍ പി ദേവിന്റെ നില ഗുരുതരം
കൊച്ചി: കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ കഴിയുന്ന നടന്‍ രാജന്‍ പി ദേവിന്റെ നില ഗുരുതരമായി തുടരുന്നു.
രക്തം ചര്‍ദ്ദിച്ച് അബോധാവസ്ഥയിലായതിനെത്തടുര്‍ന്ന് ഞായറാഴ്‌ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണവിഭാഗത്തിലാണ് അദ്ദേഹം ഇപ്പോഴും ഉള്ളത്.
തിങ്കളാഴ്‌ച രാവിലെ ബോധം തെളിഞ്ഞിരുന്നുവെങ്കിലും പിന്നീട് വീണ്ടും ബോധം നഷ്ടപ്പെട്ടു. അദ്ദേഹം അപകടനില തരണം ചെയ്‌തിട്ടില്ലെന്ന് ഡോക്ടര്‍ ഫിലിപ്പ് അഗസ്റ്റിന്‍ പറഞ്ഞു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രാജന്‍ പി ദേവ് വര്‍ഷങ്ങളായി ചികിത്സയിലാണ്.












Click it and Unblock the Notifications