കഠിനമായ ഡയറ്റിങ് മരണത്തില്‍ കലാശിച്ചു
ലണ്ടന്‍: തടികുറച്ച് മെലിഞ്ഞ സുന്ദരിയാകാനായി സൂപ്പും വെള്ളവും മാത്രം കഴിച്ച്‌് യുവതി മരിച്ചു. ലണ്ടനില്‍ താമസിച്ചിരുന്ന ഇരുപത്തിയാറു വയസ്സുള്ള ഹെലന്‍ ആന്‍ഡേഴ്‌സണാണ് വണ്ണം കുറയ്‌ക്കാനുള്ള കഠിനമായ ഭക്ഷണനിയന്ത്രണത്തെത്തുടര്‍ന്ന് മരിച്ചത്.
വിവാഹം ഉറപ്പിച്ചതിന് ശേഷം വെറും സൂപ്പും വെള്ളവും മാത്രമായിരുന്നു ഹെലന്റെ ആഹാരം. ഭാരം കുറയ്‌ക്കാന്‍ വേണ്ടിയാണ് ഹെലന്‍ ഇത്രയും കഠിനമായ ഡയറ്റ് പിന്തുടര്‍ന്നതെന്ന് വീട്ടുകാര്‍ പറയുന്നു.
എന്നാല്‍ സുന്ദരിയാകാനുള്ള അമിതമായ ആഗ്രഹം മരണത്തില്‍ കലാശിക്കുമെന്ന് ഒരിക്കലും ഈ യുവതി ചിന്തിച്ചുകാണില്ല. മെലിഞ്ഞ് സുന്ദരികളാകാന്‍ ആഗ്രഹിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും തന്റെ മകളുടെ മരണം ഒരു പാഠമാണെന്ന് ഹെലന്റെ അമ്മ ഹസെല്‍ പറയുന്നു.
ഹെലന്റെ ശരീരത്തില്‍ കൊഴുപ്പിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും അളവ് ക്രമാതീതമായി കുറഞ്ഞതാണ് മരണകാരണമെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
19 സ്റ്റോണ്‍(266 പൗണ്ട്) ഭാരമുണ്ടായിരുന്ന ഹെല്‍ 14 ആഴ്‌ചകള്‍ കൊണ്ട് 9 സ്‌ററോണ്‍(126 പൗണ്ട്) ആയി കുറഞ്ഞു. പെട്ടെന്നുണ്ടാകുന്ന ഇത്തരം ഭാരക്കുറവിനെ കെറ്റോ ആസിഡോസിസ് എന്നാണ് വൈദ്യശാസ്‌ത്രത്തില്‍ പറയുന്നത്.












Click it and Unblock the Notifications