ജാക്‌സണ് നോബല്‍ സമ്മാനം നല്‍കണമെന്ന്
ലോസ് ആഞ്ചലസ്: അന്തരിച്ച പോപ് താരം മൈക്കല്‍ ജാക്‌സണ് നോബല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ആരാധകര്‍ രംഗത്ത്.
ജാക്‌സണെ നോബല്‍ സമ്മാനത്തിന് പരിഗണിക്കമെന്നാവശ്യപ്പെട്ട് ഒട്ടേറെ പേരുടെ ഒപ്പോടുകൂടിയ രണ്ട് അപേക്ഷകളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
മനുഷ്യവംശത്തിന്റെ നന്മയ്‌ക്കായി ജീവിതംതന്നെ സമര്‍പ്പിച്ചയാളണായിരുന്നു ജാക്‌സണെന്നും അതിനാല്‍ അദ്ദേഹം നോബല്‍ സമ്മാനത്തിന് അര്‍ഹനാണെന്നുമാണ് ഈ അപേക്ഷകളില്‍ പറയുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ജാക്‌സണ്‍ നല്‍കിയ കോടിക്കണക്കിന് തുക എണ്ണിയെുടക്കാന്‍ സാധിക്കില്ലെന്നാണ് 2000 പേരുടെ ഒപ്പോടുകൂടിയ ഒരു അപേക്ഷയില്‍ പറയുന്നത്.
10,000 പേര്‍ ഒപ്പിട്ട രണ്ടാമത്തെ അപേക്ഷയ്‌ക്കൊപ്പം ജാക്‌സണ് നോബല്‍ സമ്മാനം നല്‍കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുന്ന ഒരു എഴുത്തുമുണ്ട്. ഈ അപേക്ഷ ഐക്യരാഷ്ട്രസഭയ്‌ക്ക് വൈകാതെ സമര്‍പ്പിക്കുമെന്നാണ് പോപ് രാജാവിന്റെ ആരാധകര്‍ പറയുന്നത്.












Click it and Unblock the Notifications