ജാക്സണ് മയക്കുമരുന്ന് നല്‍കിയിരുന്നു
ലോസ് ആഞ്ജലസ്: അന്തരിച്ച പോപ് ഗായകന് മൈക്കല്‍ ജാക്സണ് അദ്ദേഹത്തിന്റെ ഡോക്ടര്‍ ശക്തിയേറിയ മയക്കുമരുന്നുകള്‍ നല്‍കിയിരുന്നുവെന്നും അതാണ് മരണത്തിന് കാരണമായതെന്നും വെളിപ്പെടുത്തല്‍.
നിയമകാര്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജാക്സണ് അവസാനരാത്രി കഴിഞ്ഞിരുന്ന മുറിയില്‍ നിന്നും ഇതിനുള്ള തെളിവ് ലഭിച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ഈ ഉദ്യോഗസ്ഥന് പറഞ്ഞു.
ഓക്സിജന്‍ ടാങ്കുകളും ഒരു ഐവി ഡ്രിപ് ഉപകരണവും മുറിയിലുണ്ടായിരുന്നു. ആകെ അലങ്കോലപ്പെട്ട നിലയിലായിരുന്നു ജാക്സണ്‍ന്റെ മുറി. തുണികളും മറ്റും മുറിയില്‍ ചിതറിക്കിടക്കുകയായിരുന്നു.
എല്ലാ രാത്രികളിലും ഉറങ്ങാനായി പോകുമ്പോള്‍ ജാക്സണ് പ്രോപോഫോള്‍ എന്ന മരുന്ന് ഉപയോഗിച്ചിരുന്നു. ഉണരേണ്ട സമയമാകുമ്പോള്‍ ഈ മരുന്ന് നല്കുന്ന ഡ്രിപ് ഡോക്ടര്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും മാറ്റുകയായിരുന്നുവത്രേ പതിവ്.
മരണം നടന്ന ജൂണ്‍ 25നു ഇത്തരത്തില്‍ ഡ്രിപ് നല്‍കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. പ്രോപോഫോള്‍ ഹൃദയസ്തംഭനത്തിന് കാരണമാകുമോ എന്ന് അന്വേഷണസംഘം പരിശോധിച്ച് വരുകയാണ്.
രണ്ടുവര്‍ഷത്തോളം ജാക്സണ് ഈ മരുന്ന് ഉപയോഗിച്ചിരുന്നു. ജാക്സണ്‍ന്റെ ടോക്സിക്കോളജി ടെസ്റ്റിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. മരിക്കുമ്പോള്‍ ജാക്സണ്‍ന്റെ ശരീരം ഒരു പടുവൃദ്ധന്റേതിന് തുല്യമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications