കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാക്‌സണ്‌ മയക്കുമരുന്ന്‌ നല്‍കിയിരുന്നു

  • By Staff
Google Oneindia Malayalam News

ലോസ്‌ ആഞ്‌ജലസ്‌: അന്തരിച്ച പോപ്‌ ഗായകന്‍ മൈക്കല്‍ ജാക്‌സണ്‌ അദ്ദേഹത്തിന്റെ ഡോക്ടര്‍ ശക്തിയേറിയ മയക്കുമരുന്നുകള്‍ നല്‍കിയിരുന്നുവെന്നും അതാണ്‌ മരണത്തിന്‌ കാരണമായതെന്നും വെളിപ്പെടുത്തല്‍.

നിയമകാര്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ജാക്‌സണ്‍ അവസാനരാത്രി കഴിഞ്ഞിരുന്ന മുറിയില്‍ നിന്നും ഇതിനുള്ള തെളിവ്‌ ലഭിച്ചിട്ടുണ്ടെന്നും പേര്‌ വെളിപ്പെടുത്താത്ത ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഓക്‌സിജന്‍ ടാങ്കുകളും ഒരു ഐവി ഡ്രിപ്‌ ഉപകരണവും മുറിയിലുണ്ടായിരുന്നു. ആകെ അലങ്കോലപ്പെട്ട നിലയിലായിരുന്നു ജാക്‌സണ്‍ന്റെ മുറി. തുണികളും മറ്റും മുറിയില്‍ ചിതറിക്കിടക്കുകയായിരുന്നു.

എല്ലാ രാത്രികളിലും ഉറങ്ങാനായി പോകുമ്പോള്‍ ജാക്‌സണ്‍ പ്രോപോഫോള്‍ എന്ന മരുന്ന്‌ ഉപയോഗിച്ചിരുന്നു. ഉണരേണ്ട സമയമാകുമ്പോള്‍ ഈ മരുന്ന്‌ നല്‍കുന്ന ഡ്രിപ്‌ ഡോക്ടര്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും മാറ്റുകയായിരുന്നുവത്രേ പതിവ്‌.

മരണം നടന്ന ജൂണ്‍ 25നു ഇത്തരത്തില്‍ ഡ്രിപ്‌ നല്‍കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രോപോഫോള്‍ ഹൃദയസ്‌തംഭനത്തിന്‌ കാരണമാകുമോ എന്ന്‌ അന്വേഷണസംഘം പരിശോധിച്ച്‌ വരുകയാണ്‌.

രണ്ടുവര്‍ഷത്തോളം ജാക്‌സണ്‍ ഈ മരുന്ന്‌ ഉപയോഗിച്ചിരുന്നു. ജാക്‌സണ്‍ന്റെ ടോക്‌സിക്കോളജി ടെസ്‌റ്റിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. മരിക്കുമ്പോള്‍ ജാക്‌സണ്‍ന്റെ ശരീരം ഒരു പടുവൃദ്ധന്റേതിന്‌ തുല്യമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X