സിബിഐയുടെ കത്ത് മെഹ്ബൂബ വലിച്ചു കീറി
ശ്രീനഗര്‍: ജമ്മുകശ്മീര്‍ നിയമസഭ തുടര്‍ച്ചയായ മൂന്നാംദിവസവും തടസ്സപ്പെട്ടു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പിതാവ് ഫാറൂഖ് അബ്ദുള്ളയും ലൈംഗികാരോപണക്കേസില്‍ പ്രതികളല്ലെന്ന് കാണിച്ച് സിബിഐ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ഇത് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി വലിച്ചുകീറി. ഒമര്‍ കുറ്റവാളിയല്ലെന്ന് കാണിച്ച് സിബിഐ കത്ത് നല്‍കിയെന്ന് സ്പീക്കര്‍ അക്ബര്‍ ലോണ്‍ അറിയിച്ചപ്പോള്‍ പ്രതിപക്ഷനേതാവ് മെഹ്ബൂബ കത്ത് സ്പീക്കറുടെ കയ്യില്‍ നിന്നും വാങ്ങി കീറിക്കളയുകയായിരുന്നു.
ഇതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ബഹളമായി. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു. 2006ലെ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ഒന്‍പത് കുറ്റപത്രങ്ങളാണ് സിബിഐ സമര്‍പ്പിച്ചത്.
ഇതിലൊന്നിലും ഒമറിന്റെ പേരില്ലെന്നാണ് സിബിഐയുടെ കത്തില്‍ പറയുന്നത്. സിബിഐയുടെ കത്തില്‍ വിശ്വാസമില്ലെന്നും ഒമറിനെതിരെ അന്വേഷണം വേണമന്നും പിഡിപി ആവശ്യപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച സഭയില്‍ ചോദ്യോത്തര വേള അവസാനിച്ച ഉടനാണ്. കേസില്‍ ഒമര്‍ കുറ്റവാളിയാണെന്ന് പിഡിപി നേതാവ് ഹുസൈന് ബെയ്ഗ് ആരോപിച്ചത്. തുടര്‍ന്ന് ഒമര്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്കി. എന്നാല്‍ അന്വേഷണം തീരുന്നതുവരെ ഒമര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജി നിരസിക്കുകയായിരുന്നു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications