വിശയശാന്തി കോണ്‍ഗ്രസിലേയ്‌ക്ക്
ഹൈദരാബാദ്: തെലുങ്കാന രാഷ്ട്രസമിതി എംപിയും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ നടി വിജയശാന്തി കോണ്‍ഗ്രസില്‍ ചേരുന്നു.
ടിആര്‍എസ് പ്രസിഡന്റ് കെ ചന്ദ്രശേഖര്‍റാവുവിന്റെ ഏകാധിപത്യരീതിയില്‍ മനംമടുത്താണത്രേ വിജയശാന്തി കോണ്‍ഗ്രസില്‍ ചേക്കേറുന്നത്. മേദക് ലോകസഭാംഗമാണ് വിജയശാന്തി.
ടിആര്‍എസിന് രണ്ട് എംപിമാര്‍ മാത്രമേയുള്ളുവെന്നതിനാല്‍ വിജയശാന്തിയെ കൂറുമാറ്റ നിയമം ബാധിക്കില്ല. കോണ്‍ഗ്രസ് പ്രവേശനത്തിന്റെ ഭാഗമായി വിജയശാന്തി മുഖ്യമന്ത്രി വൈ.എസ് രാജശേഖരറെഡ്ഡിയെ കണ്ടു ചര്‍ച്ച നടത്തി.
ഇതിനിടെ ചന്ദ്രശേഖര്‍റാവുവിന്റെ മകനും മരുമകനും മറ്റു ചില അടുത്ത അനുയായികളം ഉള്‍പ്പെടെയുള്ള പത്തോളം എംഎല്‍എമാര്‍ പാര്‍ട്ടിവിടാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. കൂറുമാറ്റച്ചടങ്ങല്‍ ഉണ്ടാക്കിയേയ്‌ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനെ വൈകിക്കുന്നത്.
മൂന്നു സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുകഴിഞ്ഞു. ചില ടിഡിപി എംഎല്‍മാരും പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് പരിചിത മുഖം താരം എന്നീ കാര്യങ്ങള്‍ വിജയശാന്തിയിലൂടെ കോണ്‍ഗ്രസിന് പ്രയോജനപ്പെടുത്താന്‍ കഴിയും.












Click it and Unblock the Notifications