രാജന് പി ദേവ് അന്തരിച്ചു

കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ഇദ്ദേഹം ഏറെനാളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രോഗം മൂര്‍ച്ഛിച്ച് രക്തം ചര്‍ദ്ദിച്ച് അബോധാവസ്ഥയിലായ ഇദ്ദേഹത്തെ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മൃതദേഹം ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിമുതല്‍ നാലുമണിവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വ്യാഴാഴ്ച അങ്കമാലി കറുകുറ്റിയില്‍ നടക്കും.
എന്‍എന്‍ പിള്ളയുടെയും എസ്എല്‍ പുരത്തിന്റെയും നാടകങ്ങളിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് തിളങ്ങിയത്. ഇന്ദ്രജാലം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ കാര്‍ലോസ് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സിനിമാരംഗത്ത് രാജന് പി ദേവ് സജീവമായത്.
സഞ്ചാരിയാണ് ഇദ്ദേത്തിന്റെ ആദ്യചിത്രം. പിന്നീട് ഫാസില്‍ ചിത്രമായ എന്റെ മാമാട്ടിക്കുട്ടിയമ്മയില്‍ ഒരു വക്കീലിന്റെ വേഷം ചെയ്തു. രണ്ടുതവണ മികച്ച നാടക നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ദേവ് സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും ഹാസ്യ വേഷങ്ങളിലും ഒരേപോലെ തിളങ്ങി.
സോമസൂര്യയുടെ കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവ എന്ന അദ്ദേഹത്തിന്റെ കഥാപാത്രം നാടകപ്രേമികള്‍ക്ക് മറക്കാന്‍ കഴിയാത്തതാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.
142 ചിത്രങ്ങളില്‍ വേഷമിട്ട ഇദ്ദേഹം അവസാനം അഭിനയിച്ചത് മമ്മൂട്ടി നായകനായ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിലാണ്. അച്ചാമ്മക്കുട്ടിയുടെ അച്ചായന്, മണിയറക്കള്ളന്‍, അച്ഛന്റെ കൊച്ചുമോള്‍ക്ക് എന്നീ മൂന്നു ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ചേര്‍ത്തല സ്വദേശിയായ ഇദ്ദേഹം 1951 മെയ് ഇരുപതിനാണ് ജനിച്ചത്. ഇദ്ദേഹത്തിന് ജൂബിലി തിയേറ്റേഴ്സ് എന്ന പേരില്‍ ഒരു നാടക ട്രൂപ്പുണ്ട്. ശാന്തമ്മയാണ് ഭാര്യ, മക്കള്‍: ആഷമ്മ, ജിബിള്‍ രാജ്, ഉണ്ണി രാജ്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications