സ്വാശ്രയം: ബിനോയ് വിശ്വത്തിന് വിമര്‍ശനം
തിരുവനന്തപുരം: സ്വാശ്രയ കോളെജ് പ്രശ്നവുമായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയിലെ സിപിഐ പ്രതിനിധി മന്ത്രി ബിനോയ് വിശ്വത്തിന് പാര്‍ട്ടി നിര്‍വ്വാഹക സമിതിയില്‍ രൂക്ഷവിമര്‍ശനം.
മന്ത്രിസഭാ ഉപസമിതിയില്‍ പാര്‍ട്ടി പ്രതിനിധിയുടെ കടമ ബിനോയ് വേണ്ടവിധം നിര്വ്വഹിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം. പാര്‍ട്ടിയുടെ നിലാപാടുകള്‍ ശക്തിയായി അവതരിപ്പിക്കുന്നതില്‍ വീഴ്ച വന്നു. കരാറിന്റെ ദോഷവശങ്ങളെക്കുറിച്ച് തക്കസമയത്ത് പാര്‍ട്ടി നേതൃത്വത്തെ മന്ത്രി അറിയിച്ചോ എന്ന ചോദ്യവും യോഗത്തില്‍ ഉയര്‍ന്നു.
അങ്ങനെയാണെങ്കില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റിനും വീഴ്ച ഉണ്ടായിട്ടുണ്ടെന്നുള്ള അഭിപ്രായവും യോഗത്തില്‍ ഉണ്ടായി. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാനും ഇടപെടാനുമാണ് സെക്രട്ടേറിയറ്റ് രൂപീകരിച്ചത്. തന്റെ അഭിപ്രായ വ്യത്യാസം ചൂണ്ടിക്കാട്ടി മന്ത്രി ബിനോയ് കത്തുകൊടുത്ത ഘട്ടത്തിലും സെക്രട്ടേറിയറ്റ് അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്ന് ആക്ഷേപമുണ്ടായി.
പലപ്പോഴും ഉപസമിതി യോഗം ചേര്‍ന്നത് തിടുക്കത്തിലായിരുന്നുവെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. എല്ലാ യോഗങ്ങളില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും തന്റെ അഭിപ്രായവ്യത്യസം ഉപസമിതി ചര്‍ച്ചകളില്‍ രേഖാമൂലം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാശ്രയ പ്രൊഫഷണല്‍ കോളെജുകളിലെ പ്രവേശനം, ഫീസ് എന്നിവ നിയന്ത്രിക്കുന്നതിനു പുതിയ നിയമം വേണമെന്ന നിലപാട് മാറ്റേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധണാണ് സ്വാശ്രയ കരാര്‍ എന്നിരിക്കേ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് വേണം പാര്‍ട്ടി സ്വീകരിക്കാന്‍ എന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications