Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ ഗൗരിയമ്മ

കൊല്ലം: പൊതുതിരഞ്ഞെടുപ്പില്‍ ഇനി മത്സരരംഗത്തുണ്ടാകില്ലെന്ന്‌ ജെഎസ്‌എസ്‌ സംസ്ഥാനസെക്രട്ടറി കെആര്‍ ഗൗരിയമ്മ. കൊല്ലത്ത്‌ ചൊവ്വാഴ്‌ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ആലപ്പുഴയില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ്‌ ഇനി മത്സരരംഗത്തേയ്‌ക്കില്ലെന്ന്‌ ഗൗരിയമ്മ വ്യക്തമാക്കിയത്‌.

ഒരു ജോലി ഏല്‍പ്പിച്ചാല്‍ അത്‌ ചെയ്യാനുള്ള ആരോഗ്യസ്ഥിതിയില്ലെങ്കില്‍ അത്‌ ഏറ്റെടുക്കാതിരിക്കുന്നതാണ്‌ നല്ലത്‌. എംഎല്‍എയായാല്‍ എംഎല്‍എയുടെയും മന്ത്രിയായാല്‍ മന്ത്രിയുടെയും ജോലി കൃത്യമായി ചെയ്യേണ്ടതുണ്ട്‌. അതിന്‌ സാധിക്കാതെ ഈ സ്ഥാനങ്ങള്‍ ഏറ്റെടുത്തിട്ട്‌ എന്താണ്‌ കാര്യം.

ഇപ്പോള്‍ നടക്കാന്‍തന്നെ ബുദ്ധിമുട്ടാണ്‌. എനിക്ക്‌ മുട്ടില്‍ നിരങ്ങി നിയമസഭയില്‍ പോകാന്‍ പറ്റുമോ. എങ്കിലും പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണ്‌- ഗൗരിയമ്മ പറഞ്ഞു

ജനങ്ങള്‍ക്കുവേണ്ടി ഏറെ പ്രയത്‌നിച്ചു. പലപ്പോഴും കുടുംബബന്ധങ്ങല്‍പോലും പാര്‍ട്ടിയ്‌ക്കും ജനങ്ങള്‍ക്കും വേണ്ടി മറക്കേണ്ടിവന്നിട്ടുണ്ട്‌-അവര്‍ ഓര്‍മ്മിച്ചു.

ആര്‍എസ്‌പി(ബി) ജെഎസ്‌എസില്‍ ലയിച്ചതുപോലെ ബാബു ദിവാകരനെ ജെഎസ്‌എസില്‍ എടുക്കില്ലെന്ന്‌ ഗൗരിയമ്മ പറഞ്ഞു. ബാബു ദിവാകരനെ ഞങ്ങള്‍ക്ക്‌ വേണ്ട. ആറായിരം ചാരായത്തൊഴിലാളികളുടെ പുനരധിവാസം നശിപ്പിച്ചയാളാണ്‌. അങ്ങനെയൊരാളോട്‌ യോജിക്കാന്‍ കഴിയില്ല- അവര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ വികലമായ ഭരണത്തിനെതിരെയും വിലക്കയറ്റത്തിനെതിരെയും ഓഗസ്‌റ്റ്‌ 19ന്‌ ജെഎസ്‌എസ്‌ കളക്ടറേറ്റുകളിലേയ്‌ക്ക്‌ മാര്‍ച്ച്‌ നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+