മദ്യപിക്കാന്‍ പണം നല്‍കാഞ്ഞ് യുവാവിനെ കൊന്നു
കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കാതിരുന്ന യുവാവിനെ അടിച്ചുകൊന്നു. പാരിപ്പള്ളി സ്വദേശിയായ ഷാജി എന്നു വിളിക്കുന്ന പ്രശോഭാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്‌ച രാവിലെ പാമ്പുറം ജങ്‌ഷനിലായിരുന്നു സംഭവം.
മദ്യപിക്കുന്നതിന് ഷാജിയോട് ജയന്‍ പണം ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. പണം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ പിടിവലി നടക്കുകയും ജയന്‍ ഷാജിയെ അടിക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.
അടിയേറ്റുവീണ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നേരത്തേ ഷാജി ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സനടത്തിയിരുന്നുവെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications