നവജാതശിശുവിന് രണ്ടു തലകള്‍
മനില: ഫിലിപ്പീന്‍സിലെ മനിലയില്‍ രണ്ട് തലകളുമായി ഒരു പെണ്‍കുഞ്ഞ് പിറന്നു. മനിലയിലെ ജോസ് ഫാബെല്ലാ മെമ്മോറിയല്‍ ഹോസ്‌പിറ്റലിലാണ് ചൊവ്വാഴ്‌ച വൈകീട്ട് രണ്ട് തലകളോടുകൂടി പെണ്‍കുഞ്ഞ് ജനിച്ചത്.
കുട്ടിയുടെ അവസ്ഥയില്‍ ഇതേവരെ പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ രണ്ടുതലയ്‌ക്കുകൂടി ഒരേ ആന്തരികാവയവങ്ങളുള്ളതെങ്കില്‍ കുട്ടി വൈകാതെ തന്നെ മരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ട് തലയ്‌ക്കും രണ്ട് സെറ്റ് ആന്തരികാവയവങ്ങളാണുള്ളതെങ്കില്‍ കുട്ടി ജീവിക്കാന്‍ സാധ്യതയുണ്ട്.
ഡ്രൈവറായ സാല്‍വദോര്‍ അര്‍ഗാന്റയ്‌ക്കും ഭാര്യ ചതേരിയയ്‌ക്കുമാണ് ഇരുതലയുള്ള കുഞ്ഞ് ജനിച്ചത്. ഇവര്‍ക്ക് ഈ കുഞ്ഞിനെക്കൂടാതെ അഞ്ച് കുട്ടികളുണ്ട്. തങ്ങളുടെ കുടുംബത്തില്‍ ഇത്തരത്തിലുള്ള കുഞ്ഞുങ്ങളോ ഇരട്ടകളോ പോലും ഇതേവരെ ജനിച്ചിട്ടില്ലെന്നാണ് ഇരുവരും പറയുന്നത്.
ഗര്‍ഭാവസ്ഥയില്‍ രണ്ട് ഭ്രൂണങ്ങള്‍ തമ്മില്‍ ചേര്‍ന്നുപോയതുകൊണ്ടാകാം കുട്ടിയ്‌ക്ക് രണ്ട് തലകള്‍ രൂപപ്പെട്ടതെന്നാണ് ഡോക്ടര്‍മാരുടെ അനുമാനം.
ഈ ആശുപത്രിയില്‍ ഇത്തരമൊരു സംഭവം ഇതാദ്യമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ മനിലയില്‍ മറ്റു പലയിടത്തും ഇത്തരം കുട്ടികള്‍ ജനിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications